പ്രധാന വാർത്തകൾ
നാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശംപരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനുള്ള “പരീക്ഷ പേ ചർച്ച” ജനുവരിയിൽ: 11വരെ രജിസ്റ്റർ ചെയ്യാംഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരംബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെ

നബാര്‍ഡില്‍ മൂന്ന് മാസത്തെ സ്റ്റുഡന്റ് ഇന്റേണ്‍ഷിപ്പ്

Mar 2, 2021 at 4:47 pm

Follow us on

ന്യൂഡല്‍ഹി: നബാര്‍ഡിന്റെ മൂന്നുമാസംവരെ നീളുന്ന സ്റ്റുഡന്റ് ഇന്റേണ്‍ഷിപ്പ് സ്‌കീമിന് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ക്ക് https://www.nabard.org/studentinternship എന്ന വെബ്‌സൈറ്റ് വഴി മാര്‍ച്ച് അഞ്ചുവരെ അപേക്ഷ സമര്‍പ്പിക്കാം. ഇക്കണോമിക്‌സ്, സോഷ്യല്‍ സയന്‍സസ്, അഗ്രിക്കള്‍ച്ചര്‍ അനുബന്ധമേഖലകള്‍ (വെറ്ററിനറി, ഫിഷറീസ് തുടങ്ങിയവ), അഗ്രിബിസിനസ്, മാനേജ്‌മെന്റ് തുടങ്ങിയ മാസ്റ്റേഴ്‌സ് ബിരുദ പ്രോഗ്രാമില്‍ രണ്ടാംവര്‍ഷം പഠിക്കുന്നവര്‍, നിയമം ഉള്‍പ്പെടെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ നാലാംവര്‍ഷത്തില്‍ പഠിക്കുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയില്‍ നിന്ന് 75 പേരെ തിരഞ്ഞെടുക്കും. 18,000 രൂപയുടെ പ്രതിമാസ സ്‌റ്റൈപ്പന്‍ഡ്, ഫീല്‍ഡ് വിസിറ്റ് അലവന്‍സ് (പ്രതിദിനം 1500 മുതല്‍ 2000 രൂപവരെ), ട്രാവല്‍ അലവന്‍സ് (പരമാവധി 6000 രൂപ) തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും.

മൈക്രോ എ.ടി.എം.എസ്. ആന്‍ഡ് ഫിനാന്‍ഷ്യല്‍ ലിറ്റററി പ്രോഗ്രാമുകള്‍, റൂറല്‍ ഹാറ്റ്‌സ് (വില്ലേജ് മാര്‍ക്കറ്റുകള്‍), റൂറല്‍ മാര്‍ട്ട്, ഹോംസ്റ്റേകള്‍ (റൂറല്‍ ടൂറിസം), സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമുകള്‍, കെ.ഡബ്ല്യു.എഫ്. പ്രോജക്ട്‌സുകള്‍, കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍, അഡ്വാന്‍സ്ഡ് ടെക്‌നോളജീസ് ഓണ്‍ വെബ് ബേസ്ഡ് മോണിറ്ററിങ് ഓഫ് വാട്ടര്‍ഷെഡ് മാനേജ്‌മെന്റ് പ്രോജക്ടുകള്‍ എന്നിവയാണ് ഇന്റേണ്‍ഷിപ്പിനായി കണ്ടെത്തിയിട്ടുള്ള മേഖലകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

\"\"

Follow us on

Related News