തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എ. തമിഴ് നവംബര്‍ 2019 പരീക്ഷയുടേയും സി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഹ്യൂമന്‍ ഫിസിയോളജി നവംബര്‍ 2019 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികളുടെ 2017 പ്രവേശനം ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2017 ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടേയും ഏപ്രില്‍ 2018 രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് മാര്‍ച്ച് 5 വരെ അപേക്ഷിക്കാം.
പരീക്ഷാ തീയതികൾ
കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകളിലെ പി.ജി.-സി.ബി.സി.എസ്.എസ്. 2019 സ്‌കീം 2019 പ്രവേശനം ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ പരീക്ഷകള്‍ മാര്‍ച്ച് 22-ന് ആരംഭിക്കും. ടൈംടേബില്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
2013 മുതല്‍ പ്രവേശനം മൂന്നാം വര്‍ഷ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ ആരംഭിക്കും.
2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകളും 2016, 2018 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. സപ്തംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകളും മാര്‍ച്ച് 3 മുതല്‍ ആരംഭിക്കും.
രണ്ടാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഡിസംബര്‍ 2020 റഗുലര്‍ പരീക്ഷകള്‍ മാര്‍ച്ച് 22 മുതല്‍ ആരംഭിക്കും.