കോട്ടയം: സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ പത്താം സെമസ്റ്റര്‍ പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ് – റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ മാര്‍ച്ച് 19 മുതല്‍ നടക്കും. പിഴയില്ലാതെ ഫെബ്രുവരി 25 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 26 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ മാര്‍ച്ച് ഒന്നുവരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
പ്രാക്ടിക്കല്‍
ഒന്നും നാലും വര്‍ഷ ബി.എഫ്.എ. മാര്‍ച്ച് 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് ഒന്നുമുതല്‍ 26 വരെ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ നടക്കും.
പ്രവേശനം
മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സിന്റെ കീഴില്‍ എനര്‍ജി സയന്‍സില്‍ എംടെക് ബിരുദ പ്രോഗ്രാം ആരംഭിക്കുന്നു. ഫെബ്രുവരി 28ന് പ്രവേശനനടപടികള്‍ അവസാനിക്കും. മാര്‍ച്ച് ആദ്യവാരം മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. പ്രാരംഭഘട്ടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കുക. ആകെ സീറ്റുകളില്‍ 2 എണ്ണം വിദേശവിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഭാവിയില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളും പരിഗണയിലുണ്ട്. സുസ്ഥിര ഊര്‍ജശ്ശാസ്ത്രത്തില്‍ വിദ്യാര്‍ത്ഥികളുടെ കഴിവ് വര്‍ധിപ്പിക്കുക എന്നതാണ് ഈ കോഴ്‌സിന്റെ പ്രധാനലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണത്തിനായി അന്താരാഷ്ട്രലാബുകള്‍ ഉപയോഗിക്കുന്നതുള്‍പ്പടെയുള്ള സൗകര്യങ്ങള്‍ സര്‍വകലാശാല ഒരുക്കുന്നു. കൂടുതല്‍വിവരങ്ങള്‍ക്ക് cat.mgu.ac.in എന്നവെബ്‌സൈറ്റ്‌സന്ദര്‍ശിക്കുകയോ 0481 – 2733595 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക. E mail id: cat@mgu.ac.in
ഹാള്‍ടിക്കറ്റ് വിതരണം
ഫെബ്രുവരി 25ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.കോം. പ്രൈവറ്റ് സി.ബി.സി.എസ്. പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ (സപ്ലിമെന്ററി, 2017, 2018 അഡ്മിഷന്‍) ഇന്ന് (ഫെബ്രുവരി 23) മുതല്‍ മുഖ്യ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും വിതരണം ചെയ്യും. പരീക്ഷാ കേന്ദ്രങ്ങളുടെ ക്രമീകരണങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
പരീക്ഷാഫലം
2021 ജനുവരിയില്‍ സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സസില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ (20192020 ബാച്ച് – എന്‍വയണ്‍മെന്റ് മാനേജ്‌മെന്റ് – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.