തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ നഴ്സിങ് കോളജുകളില്‍ ഒഴിവുള്ള എം.എസ്.സി നഴ്സിങ് സീറ്റുകളിലേക്കുള്ള മോപ്-അപ്പ് കൗണ്‍സിലിങ് ഫെബ്രുവരി 25ന് രാവിലെ 10.30ന് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ നടക്കും. എട്ട് സീറ്റുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. കേരള പ്രവേശന പരീക്ഷ കമ്മീഷണര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എം.എസ്സി നഴ്സിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിലുള്ളവരെയാണ് പരിഗണിക്കുക. യോഗ്യത തെളിയിക്കുന്ന അസ്സല് രേഖകള്‍, അസ്സല് വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ കൗണ്‍സിലിങിന് ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് www.dme.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഐഐടി പ്രവേശനത്തിനുള്ള അണ്ടർ ഗ്രാജുവേറ്റ് കോമൺ എൻട്രൻസ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ്
തിരുവനന്തപുരം:രാജ്യത്തെ വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലെ...