കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍

കണ്ണൂര്‍: 2021 ഫെബ്രുവരി 11ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ് (റെഗുലര്‍/ സപ്ലിമെന്ററി) നവംബര്‍ 2020 പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.

  • 2021 ഫെബ്രുവരി 17ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് 2014 അഡ്മിഷന്‍ മുതല്‍) ഒക്ടോബര്‍ 2020 പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

പ്രായോഗിക പരീക്ഷ

  • ഒന്ന് രണ്ട് വര്‍ഷ വിദൂര വിദ്യാഭ്യാസ ബി.സി.എ (ഏപ്രില്‍ 2020) പ്രായോഗിക പരീക്ഷകള്‍ കോവിഡ് 19 മാനദണ്ഡ പ്രകാരം 2021 ഫെബ്രുവരി 5, 8 തീയതികളില്‍ തീയതികളില്‍ ചിന്‍മയ ആര്‍ട്‌സ് & സയന്‍സ് കോളേജ് ഫോര്‍ വുമണ്‍, ചാലയില്‍ വച്ച് നടക്കും.

ഇന്റേണല്‍ അസ്സെസ്സ്‌മെന്റ് മാര്‍ക്ക്

  • ബി. എ. എല്‍എല്‍. ബി. 2019 അഡ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ (നവംബര്‍ 2019) ബിരുദ റഗുലര്‍ പരീക്ഷയുടെ ഇന്റേണല്‍ അസ്സെസ്സ്‌മെന്റ് മാര്‍ക്ക്, 05.02.2021 മുതല്‍ 09.02.2021 വൈകുന്നേരം 5 മണി വരെ സമര്‍പ്പിക്കാം.

ഹാള്‍ടിക്കറ്റ്

  • സര്‍വകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ (റെഗുലര്‍/ സപ്ലിമെന്ററി) നവംബര്‍ 2020 പരീക്ഷകളുടെ ഹോള്‍ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രൊജക്ട് റിപ്പോര്‍ട്ട്

  • വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വര്‍ഷ ബി.എ ഹിസ്റ്ററി, ബികോം വിദ്യാര്‍ത്ഥികളുടെ പ്രൊജക്ട് റിപ്പര്‍ട്ട് മാര്‍ച്ച് 3 മുതല്‍ 22 വരെയുള്ള തിയതികളില്‍ രാവിലെ 10.30 മുതല്‍ 4 മണി വരെ താവക്കരയിലെ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കുക. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍

കോഷന്‍ ഡെപ്പോസിറ്റ്

  • 2018-20 ബാച്ചില്‍ എം.എസ്.സി എന്‍വിരോണ്‍മെന്റല്‍ സയന്‍സ് പാസായ കുട്ടികളുടെ കോഷന്‍ ഡെപ്പോസിറ്റ് ഫെബ്രുവരി 9ന് വിതരണം ചെയ്യും

ഗ്രേഡ് കാര്‍ഡ് വിതരണം

  • വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ 2020 മാര്‍ച്ച് മൂന്നാം വര്‍ഷ ബിരുദ (റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) പരീക്ഷ എഴുതിയ ഗവ. കോളജ് കാസര്‍കോട്, ജി.പി.എം കോളജ് മഞ്ചേശ്വര്‍ എന്നീ കോളജുകള്‍ പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത ബിരുദ (ബി.എ, ബി.കോം, ബി.ബി.എ, ബി.എസ്.സി) വിദ്യാര്‍ത്ഥികളുടെ ഗ്രേഡ് കാര്‍ഡ് ഫെബ്രുവരി 4, വ്യാഴാഴ്ച കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് ചാല, കാസര്‍കോട് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല നല്‍കിയ തിരിച്ചറിയല്‍ രേഖ, എന്നിവ ഹാജരാക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യുക. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്

Share this post

scroll to top