ന്യൂഡൽഹി: ബി.വി.എസ്.സി. ആൻഡ് എ.എച്ച്. പ്രോഗ്രാമുകളിലേക്കുള്ള അഖിലേന്ത്യാ ക്വാട്ട പ്രവേശനത്തിനുള്ള രണ്ടാം റൗണ്ട് അലോട്ട്മെന്റ് ഫലം പ്രഖ്യാപിച്ച് വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ. https://www.vcicounseling.nic.in. എന്ന വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റ് വിവരങ്ങൾ പരിശോധിക്കാം. ആകെയുള്ളതിൽ 15 ശതമാനം സീറ്റുകളാണ് അഖിലേന്ത്യാ ക്വാട്ടയായി കണക്കാക്കിയിട്ടുള്ളത്. അഖിലേന്ത്യാ ക്വാട്ടയിൽ ഉൾപ്പെടുന്ന 253 സീറ്റുകളിലേക്കാണ് രണ്ടാം റൗണ്ട് അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്. വിവിധ വിഭാഗങ്ങളിൽ ദേശീയ തലത്തിൽ ലഭിച്ച അവസാന റാങ്കുകൾ യു.ആർ.(65,616), ഒ.ബി.സി.(58,666), എസ്.സി(1,63,452), എസ്.ടി(1,74,809) എന്നിങ്ങനെയാണ്. അലോട്ട്മെന്റ് ലഭിച്ചവർ ഫെബ്രുവരി 5ന് വൈകീട്ട് അഞ്ചിനകം അലോട്ട് ചെയ്യപ്പെട്ട സ്ഥാപനത്തിൽ പ്രവേശനം നേടിയിരിക്കണം. വിശദ വിവരങ്ങൾക്ക് https://www.vcicounseling.nic.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
