പ്രധാന വാർത്തകൾ
ഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാഎസ്എസ്എൽസി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം: തീയതി ദീർഘിപ്പിച്ചുദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് സ്വീകരണംഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടംസ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് അപകടം പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും 

വെറ്ററിനറി യു.ജി. അഖിലേന്ത്യാ ക്വാട്ടയിലേക്കുള്ള രണ്ടാം റൗണ്ട് അലോട്ട്മെന്റ് പ്രഖ്യാപിച്ച് വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ

Feb 1, 2021 at 7:23 am

Follow us on

ന്യൂഡൽഹി: ബി.വി.എസ്.​സി. ആൻഡ് എ.എച്ച്. പ്രോഗ്രാമുകളിലേക്കുള്ള അഖിലേന്ത്യാ ക്വാട്ട പ്രവേശനത്തിനുള്ള രണ്ടാം റൗണ്ട് അലോട്ട്മെന്റ് ഫലം പ്രഖ്യാപിച്ച് വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ. https://www.vcicounseling.nic.in. എന്ന വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റ് വിവരങ്ങൾ പരിശോധിക്കാം. ആകെയുള്ളതിൽ 15 ശതമാനം സീറ്റുകളാണ് അഖിലേന്ത്യാ ക്വാട്ടയായി കണക്കാക്കിയിട്ടുള്ളത്. അഖിലേന്ത്യാ ക്വാട്ടയിൽ ഉൾപ്പെടുന്ന 253 സീറ്റുകളിലേക്കാണ് രണ്ടാം റൗണ്ട് അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്. വിവിധ വിഭാഗങ്ങളിൽ ദേശീയ തലത്തിൽ ലഭിച്ച അവസാന റാങ്കുകൾ യു.ആർ.(65,616), ഒ.ബി.സി.(58,666), എസ്.സി(1,63,452), എസ്.ടി(1,74,809) എന്നിങ്ങനെയാണ്. അലോട്ട്മെന്റ് ലഭിച്ചവർ ഫെബ്രുവരി 5ന് വൈകീട്ട് അഞ്ചിനകം അലോട്ട് ചെയ്യപ്പെട്ട സ്ഥാപനത്തിൽ പ്രവേശനം നേടിയിരിക്കണം. വിശദ വിവരങ്ങൾക്ക് https://www.vcicounseling.nic.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News