പ്രധാന വാർത്തകൾ
മാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്ഇനി സ്കൂളുകളുടെ പോരാട്ടം: ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ നാലാം എഡിഷൻ 26മുതൽഎൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനംസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞുവോട്ടർ പട്ടിക പുതുക്കൽ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതിനെതിരെ മന്ത്രി ആർ. ബിന്ദുവുംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ: അവസാന തീയതി നീട്ടിഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗ: പരീക്ഷ ഡിസംബറിൽവിവിധ തസ്തികകളിലെ നിയമനത്തിനുള്ള അഭിമുഖത്തിന്റെ തീയതികൾ PSC പ്രഖ്യാപിച്ചുസ്‌കൂളുകൾ അനുവദിക്കണമെന്ന സുപ്രീംകോടതി വിധി: പുന:പരിശോധനാ ഹർജി നൽകുന്നത് പരിഗണിക്കുമെന്ന് മന്ത്രി

എം.ജി സര്‍വകലാശാല; രണ്ടാം സെമസ്റ്റര്‍ ബിരുദ മൂല്യനിര്‍ണയ ക്യാമ്പുകള്‍ തുടങ്ങി

Jan 30, 2021 at 9:42 pm

Follow us on

കോട്ടയം: രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയ ക്യാമ്പുകള്‍ തുടങ്ങി. ഒന്‍പത് മേഖലകേന്ദ്രങ്ങളിലായാണ് മൂല്യനിര്‍ണയം. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഒഴികെ മുഴുവന്‍ അഫിലിയേറ്റഡ് കോളജുകളിലെയും ഗസ്റ്റ് അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്യാമ്പില്‍ പങ്കെടുക്കും. പാലാ അല്‍ഫോണ്‍സാ കോളജിലെ മൂല്യനിര്‍ണയ ക്യാമ്പിന്റെ പ്രവര്‍ത്തനം പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. സി.റ്റി. അരവിന്ദകുമാര്‍ വിലയിരുത്തി. സിന്‍ഡിക്കേറ്റംഗം ഡോ. എ. ജോസ് ഒപ്പമുണ്ടായിരുന്നു. കോട്ടയം ബി.സി.എം. കോളജ് (9562869005), ചങ്ങനാശേരി ക്രിസ്തുജ്യോതി കോളജ് (9544389606), കോഴഞ്ചേരി സെന്റ് തോമസ് കോളജ് (9446824314), പാല അല്‍ഫോന്‍സാ കോളജ് (9447362420), മൂവാറ്റുപുഴ നിര്‍മ്മല കോളജ് (9567490441), തൃപ്പൂണിത്തുറ ഗവണ്‍മെന്റ് കോളജ് (9567911611), ആലുവ യു.സി. കോളജ് (8075478265), ലബ്ബക്കട ജെ.പി.എം. കോളജ് (7025154050), അടിമാലി കാര്‍മ്മല്‍ഗിരി കോളജ് (8547093816) എന്നിവയാണ് മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍.

\"\"

Follow us on

Related News