കോട്ടയം: എം.ജി സര്‍വകലാശാലയില്‍ ഫെബ്രുവരി എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന് വിദ്യാര്‍ത്ഥികളുമായി നടത്തുന്ന \’സി.എം. അറ്റ് കാമ്പസ്\’ സംവാദപരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. പ്രൊഫ. സി.റ്റി. അരവിന്ദകുമാര്‍ സിന്‍ഡിക്കേറ്റംഗം അഡ്വ. പി. ഷാനവാസിന് പോസ്റ്റര്‍ നല്‍കിയാണ് പ്രകാശനം നടത്തിയത്. വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ. പി. ഹരികൃഷ്ണന്, ഡോ. ഷാജില ബീവി, ഡോ. വര്‍ഗീസ് കെ. ചെറിയാന്, ഡോ. ബി. കേരളവര്‍മ്മ, ഡോ. നന്ദകുമാര്‍ കളരിക്കല്‍, ഡോ. കെ.എം. സുധാകരന്, രജിസ്ട്രാര്‍ ഡോ. ബി. പ്രകാശ് കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ ബിജു മാത്യുഎന്നിവര്‍ പങ്കെടുത്തു. നവകേരളം-യുവകേരളം ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ അഞ്ച് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ മുഖ്യമന്ത്രി ആശയസംവാദം നടത്തുന്നുണ്ട്. എം.ജിയില്‍ ഫെബ്രുവരി 8നാണ് പരിപാടി.
പിഎം-ഉഷ പദ്ധതിയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു 405 കോടി അനുവദിച്ചു
തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ...