പ്രധാന വാർത്തകൾ
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാ

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

Jan 29, 2021 at 8:16 pm

Follow us on

കോട്ടയം: ഫെബ്രുവരി അഞ്ചിന് നടത്താനിരുന്ന നാലാം വര്‍ഷ ബി.എസ് സി. എം.എല്‍.റ്റി. (റഗുലര്‍/സപ്ലിമെന്ററി – 2008 അഡ്മിഷന്‍ മുതല്‍) പരീക്ഷകള്‍ ഫെബ്രുവരി 12ന് നടക്കും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മറ്റു പരീക്ഷകള്‍ക്കും മാറ്റമില്ല.

പരീക്ഷ
1. മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ നാലാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ് – സി.എസ്.എസ്.) പരീക്ഷകള്‍ ഫെബ്രുവരി 24 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി 10 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 11 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ഫെബ്രുവരി 12 വരെയും അപേക്ഷിക്കാം.

2. മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ നാലാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ് – സി.എസ്.എസ്.) പരീക്ഷകള്‍ ഫെബ്രുവരി 24 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി 10 വരെയും 525 രൂപ പിഴയോടെ ഫെബ്രുവരി 11 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ഫെബ്രുവരി 12 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം
1. 2019 ഒക്ടോബറില്‍ നടന്ന ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. മലയാളം (പ്രൈവറ്റ് രജിസ്‌ട്രേഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2015 അഡ്മിഷന്‍ മുതലുള്ള വിദ്യാര്‍ത്ഥികള്‍ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 12 വരെ സര്‍വകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോര്‍ട്ടല്‍ ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. 2015 അഡ്മിഷന് മുമ്പുള്ളവര്‍ നിശ്ചിത ഫീസ് സഹിതം പരീക്ഷ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ നേരിട്ട് അപേക്ഷ നല്‍കണം.

2. 2019 നവംബറില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.എസ്.ഡബ്ല്യു., ബി.ടി.എസ്., സി.ബി.സി.എസ്.എസ്. (മോഡല്‍ 3 – 2013-2016 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 12 വരെ സര്‍വകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ്‌സ് പോര്‍ട്ടല്‍ ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.

3. 2019 ഒക്ടോബറില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.എസ്.ഡബ്ല്യു, ബി.ടി.ടി.എം., സി.ബി.സി.എസ്. (മോഡല്‍ 3 – 2019 അഡ്മിഷന്‍ റഗുലര്‍, 2017, 2018 അഡ്മിഷന്‍ റീഅപ്പിയറന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 12 വരെ സര്‍വകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോര്‍ട്ടല്‍ ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പ്രവേശനം

മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പഠനവകുപ്പുകളില്‍ പുതുതായി ആരംഭിക്കുന്ന ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. എം.എസ്.സി. നാനോസയന്‍സ് ആന്റ് നാനോ ടെക്‌നോളജി (ഫിസിക്‌സ്), എം.എസ് സി. നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജി (കെമിസ്ട്രി), എം.എസ് സി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന്‍ ലേണിംഗ്, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ്, എം.ടെക് നാനോസയന്‍സ് ആന്റ് നാനോ ടെക്‌നോളജി, എം.ടെക് എനര്‍ജി സയന്‍സ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. www.cat.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഫെബ്രുവരി എട്ടിന് വൈകീട്ട് നാലുവരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. യോഗ്യത പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം. സാധുതയുള്ള ഗേറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് എം.ടെക് പ്രവേശനം. സാധുതയുള്ള ഗേറ്റ് സ്‌കോര്‍ ഉള്ളവരുടെ അഭാവത്തില്‍ യോഗ്യത പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കും. എസ്.സി./എസ്.ടി. വിഭാഗത്തിന് 550 രൂപയും മറ്റുള്ളവര്‍ക്ക് 1100 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. വിശദവിവരത്തിന് ഫോണ്‍: 0481-2733595. ഇമെയില്‍: www.cat.mgu.ac.in

എം.ബിഎ. അപേക്ഷ തീയതി
മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിലെ മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (റഗുലര്‍, റീഅപ്പിയറന്‍സ്) പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

\"\"

Follow us on

Related News