ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് സ്‌പോട്ട് അഡ്മിഷൻ 27ന്

തിരുവനന്തപുരം; ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്സില്‍ എസ്.സി വിഭാഗം പെണ്‍കുട്ടികളുടെ ഒരു സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ജനുവരി 27ന് രാവിലെ 11ന് നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (എസ്.എസ്.എല്‍.സി, പ്ലസ്ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കല്‍ ഫിറ്റ്നസ് മുതലായവ) റ്റി.സി എന്നിവ സഹിതം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തണം. ഇനി റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ കൂടി അന്ന് സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും. വിശദ വിവരങ്ങള്‍ക്ക് www.dme.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share this post

scroll to top