എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കോട്ടയം: 2020 ജൂണില്‍ നടത്താനിരുന്നതും കോവിഡ്-19 വ്യാപനം മൂലം മാറ്റിവച്ചതുമായ നാലാം സെമസ്റ്റര്‍ എം.എ./ എം.സി.ജെ./ എം.എം.എച്ച്./ എം.എസ്.ഡബ്ല്യു, എം.എച്ച്.എം. ആന്റ് എം.ടി.എ./ എം.ടി.ടി.എം/ എം.എസ് സി/ എം.കോം (2018 അഡ്മിഷന്‍ റഗുലര്‍/ 2015, 2016, 2017 അഡ്മിഷന്‍ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ് – സി.എസ്.എസ്.) പരീക്ഷകള്‍ ജനുവരി 27 മുതല്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

  • മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സിലെ രണ്ടാം സെമസ്റ്റര്‍ എം.എ. (റഗുലര്‍) പൊളിറ്റിക്‌സ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, പൊളിറ്റിക്‌സ് ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ്, പബ്ലിക് പോളിസി ആന്റ് ഗവേണന്‍സ് പരീക്ഷകള്‍ ഫെബ്രുവരി 10 മുതല്‍ ആരംഭിക്കും.

പരീക്ഷാഫലം

  • 2019 ഒക്ടോബറില്‍ നടന്ന ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. പൊളിറ്റിക്‌സ് (പ്രൈവറ്റ് രജിസ്‌ട്രേഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2015 അഡ്മിഷന്‍ മുതലുള്ളവര്‍ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി നാലുവരെ സര്‍വകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോര്‍ട്ടല്‍ ലിങ്കിലൂടെ ഓണ്‍ലൈനായും 2015 അഡ്മിഷന് മുമ്പുള്ളവര്‍ പരീക്ഷ കണ്‍ട്രോളറുടെ കാര്യാലയത്തിലും അപേക്ഷ സമര്‍പ്പിക്കണം.
  • 2020 മെയില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എ. മലയാളം (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി നാലുവരെ സര്‍വകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോര്‍ട്ടല്‍ ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
  • 2020 മെയില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എസ് സി. പ്ലാന്റ് ബയോടെക്‌നോളജി (റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി നാലുവരെ സര്‍വകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോര്‍ട്ടല്‍ ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Share this post

scroll to top