പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചുഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം സിവിൽ സർവീസസ് 2026: അപേക്ഷ ഫെബ്രുവരി 24വരെഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടി

നീറ്റ് പരീക്ഷകളുടെ സിലബസ്സുകളില്‍ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രം

Jan 19, 2021 at 4:16 pm

Follow us on

ന്യൂഡൽഹി: നീറ്റ് യു.ജി, ജെ.ഇ.ഇ മെയിൻ പരീക്ഷകളുടെ സിലബസ്സിൽ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ആകെയുള്ള 90 ചോദ്യങ്ങളിൽ നിന്ന് 75 ചോദ്യങ്ങൾ ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് എന്നീ ഓരോ വിഷയങ്ങളിൽ നിന്നും മുപ്പത് ചോദ്യങ്ങൾ തിരഞ്ഞെടുത്ത് ഉത്തരമെഴുതാനുള്ള അവസരം മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഇക്കൊല്ലം ഉണ്ടാകും. പരീക്ഷ നാല് സെക്ഷനുകളിലായാണ് നടക്കുക. ഫെബ്രുവരി 23 മുതൽ 26 വരെയാണ് ജെ.ഇ.ഇ മെയിൻ ആദ്യ സെക്ഷൻ പരീക്ഷ നടത്തുക. ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ അപേക്ഷതിയതി ജനുവരി 23 വരെ നീട്ടിട്ടുണ്ട്. ജനുവരി 27 മുതൽ 30 വരെ വിദ്യാർഥികൾക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാകും അടുത്ത സെക്ഷനുകൾ നടക്കുക. ഐ.ഐ.ടികളിലെ പ്രവേശനത്തിനായുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ ജൂലൈ മൂന്നിന് നടത്താനാണ് തീരുമാനം. പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് പ്ലസ്ടുവിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് വേണമെന്ന നിബന്ധനയിൽ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

\"\"

Follow us on

Related News