editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സഹകരണ സർവീസ് പരീക്ഷാ കലണ്ടറായി; ആദ്യഘട്ട പരീക്ഷ ഓഗസ്റ്റിൽസ്പോർട്സ് സ്കൂൾ പ്രവേശനം:വിദ്യാർത്ഥികൾക്ക് വീണ്ടും അവസരംആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് കാലിക്കറ്റ്‌ ഗവേഷണപഠനം25ന് നിയുക്തി മെഗാ ജോബ് ഫെയർ: 3000ൽ അധികം ഒഴിവുകൾബിരുദ പരീക്ഷാ തീയതിയിൽ മാറ്റം, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷകൾ, പരീക്ഷാഫലം, എല്‍എല്‍ബി വൈവ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾമഹാത്മാഗാന്ധി സർവകലാശാലയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ എം.എസ്.സിപരീക്ഷകൾ 4മുതൽ, പ്രാക്ടിക്കൽ, വിവിധ പരീക്ഷാ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾഡിഫാം പരീക്ഷ: പുനർമൂല്യനിർണയ ഫലംഅങ്കണവാടി വർക്കർ/ഹെൽപ്പർ: അപേക്ഷ ഏപ്രിൽ 17വരെ

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

Published on : January 19 - 2021 | 7:25 pm

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല 1, 2 സെമസ്റ്റര്‍ എം.എസ്.സി. കൗണ്‍സലിംഗ് സൈക്കോളജി റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

  1. കാലിക്കറ്റ് സര്‍വകലാശാല സൈക്കോളജി വിഭാഗത്തിലെ എം.ഫില്‍ 2020 പരീക്ഷ 21-ന് സൈക്കോളജി പഠനവിഭാഗത്തില്‍ രാവിലെ 10.30-ന് നടക്കും. അപേക്ഷകര്‍ ഹാള്‍ടിക്കറ്റ് സഹിതം 10 മണിക്ക് ഹാജരാകണം
  2. കാലിക്കറ്റ് സര്‍വകലാശാല മാറ്റി വെച്ച വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റര്‍ ബി.എ., സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അറബിക് (കോമണ്‍, കോര്‍ കോഴ്സ്), അഫ്സല്‍ ഉലമ (കോമണ്‍, കോര്‍ കോഴ്സ്) നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി 1, 2 തീയതികളിലും ഒന്നാം സെമസ്റ്റര്‍ ബി.എ., സി.യു.സി.ബി.സി.എസ്.എസ്. , സി.ബി.സി.എസ്.എസ്. – യു.ജി. മലയാളം (കോര്‍, കോംപ്ലിമെന്ററി കോഴ്സ്) നവംബര്‍ 2019 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി 3, 4 തീയതികളിലും നടക്കും. പ്രസ്തുത പരീക്ഷകള്‍ക്ക് കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തെ അനുവദിച്ചിരുന്ന പരീക്ഷാ കേന്ദ്രങ്ങളുടെ മാറ്റം റദ്ദു ചെയ്തിരിക്കുന്നു. ആദ്യഘട്ട പരീക്ഷാകേന്ദ്രങ്ങളില്‍ തന്നെ പഴയ ഹാള്‍ ടിക്കറ്റ് സഹിതം പരീക്ഷക്ക് ഹാജരാകണം. പരീക്ഷാ കേന്ദ്രങ്ങളുടെ വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല 21-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്. യു.ജി. രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2020 പരീക്ഷകളുടെ സര്‍വകലാശാല ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്റര്‍, കോഴിക്കോട് കേന്ദ്രം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, കിളിയനാട്, കോഴിക്കോട് കേന്ദ്രത്തിലേക്കും ഗവണ്‍മെന്റ് കോളേജ്, കുന്ദമംഗലം കേന്ദ്രം കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കും മാറ്റിയിരിക്കുന്നു.

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എസ്.സി. ജിയോഗ്രഫി ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഓണ്‍ലൈന്‍ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തില്‍ കേന്ദ്രമാനവവിഭവശേഷി വികസന വകുപ്പ് അനുവദിച്ച അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ സര്‍വകലാശാലകളിലേയും കോളേജുകളിലേയും ശാസ്ത്രവിഭാഗം അദ്ധ്യാപകര്‍ക്കായി കരിക്കുലം ഡിസൈന്‍ – ഡവലപ്മെന്റ് ആന്റ് അസസ്മെന്റ് എന്ന വിഷയത്തില്‍ ജനുവരി 27-ന് ആരംഭിക്കുന്ന രണ്ടാഴ്ചത്തെ റിഫ്രഷര്‍ കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള തീയതി 21 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446244359 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

0 Comments

Related News