കീം: റീഫണ്ടിന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം

തിരുവനന്തപുരം:പ്രൊഫഷണൽ ഡിഗ്രി കോഴ്‌സിന് പ്രവേശന പരീക്ഷക്ക് ഫീസ് അടച്ചവരിൽ റീഫണ്ടിന് അർഹതയുള്ളവർ തുക ബാങ്ക് അക്കൗണ്ട് വഴി ലഭിക്കാൻ ജനുവരി 25ന് വൈകിട്ട് നാലിനകം അപേക്ഷിക്കാം. www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ KEAM 2020-Candidate Portal എന്ന ലിങ്കിൽ പ്രവേശിച്ച് ‘Submit Bank Account Details’ മെനുവിൽ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ നൽകണം. അയക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ പ്രിന്റ്ഔട്ട്‌ സൂക്ഷിച്ചുവയ്ക്കണം. അക്കൗണ്ടിലേക്ക് റീഫണ്ട്‌ നൽകുന്ന സമയം പിന്നീട് അറിയിക്കും. റീഫണ്ടിന് അർഹരല്ലാത്ത; എൻജിനീയറിങ്, ആർക്കിടെക്ചർ, എംബിബിഎസ് അവസാന അലോട്ട്മെന്റിലുടെ സീറ്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർ, അവസാനഘട്ട അലോട്ട്മെന്റ് നടപടികൾ പൂർത്തിയാക്കിയശേഷം വിടുതൽ വാങ്ങിയവർ, എംബിബിഎസ് മോപ് അപ് കൗൺസിലിങ്ങിന് റജിസ്ട്രേഷൻ ഫീസിനത്തിൽ തുക അടക്കുകയും കൗൺസിലിങ്ങിന്റെ നിബന്ധനകൾ പാലിക്കാതിരിക്കുകയും ചെയ്തവർ അപേക്ഷിക്കേണ്ടതില്ല.

Share this post

scroll to top