തിരുവനന്തപുരം:പ്രൊഫഷണൽ ഡിഗ്രി കോഴ്‌സിന് പ്രവേശന പരീക്ഷക്ക് ഫീസ് അടച്ചവരിൽ റീഫണ്ടിന് അർഹതയുള്ളവർ തുക ബാങ്ക് അക്കൗണ്ട് വഴി ലഭിക്കാൻ ജനുവരി 25ന് വൈകിട്ട് നാലിനകം അപേക്ഷിക്കാം. www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ KEAM 2020-Candidate Portal എന്ന ലിങ്കിൽ പ്രവേശിച്ച് \’Submit Bank Account Details\’ മെനുവിൽ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ നൽകണം. അയക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ പ്രിന്റ്ഔട്ട് സൂക്ഷിച്ചുവയ്ക്കണം. അക്കൗണ്ടിലേക്ക് റീഫണ്ട് നൽകുന്ന സമയം പിന്നീട് അറിയിക്കും. റീഫണ്ടിന് അർഹരല്ലാത്ത; എൻജിനീയറിങ്, ആർക്കിടെക്ചർ, എംബിബിഎസ് അവസാന അലോട്ട്മെന്റിലുടെ സീറ്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർ, അവസാനഘട്ട അലോട്ട്മെന്റ് നടപടികൾ പൂർത്തിയാക്കിയശേഷം വിടുതൽ വാങ്ങിയവർ, എംബിബിഎസ് മോപ് അപ് കൗൺസിലിങ്ങിന് റജിസ്ട്രേഷൻ ഫീസിനത്തിൽ തുക അടക്കുകയും കൗൺസിലിങ്ങിന്റെ നിബന്ധനകൾ പാലിക്കാതിരിക്കുകയും ചെയ്തവർ അപേക്ഷിക്കേണ്ടതില്ല.
