നീറ്റ് പി.ജി പരീക്ഷാതീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: 2021 അദ്ധ്യയാന വർഷത്തെ നീറ്റ് പി.ജി പരീക്ഷാതീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 18-ന് കംപ്യൂട്ടറധിഷ്ഠിത പരീക്ഷകൾ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടത്താൻ തീരുമാനം. കോവിഡ് 19 പശ്ചാതലത്തിൽ പരീക്ഷാതീയതിൽ മാറ്റമുണ്ടായേക്കാമെന്നും എൻ.ബി.ഇ അറിയിച്ചു. പ്രവേശന പരീക്ഷയെഴുതാനുദ്ദേശിക്കുന്ന വിദ്യാർഥികൾ ജൂൺ 30-ന് മുൻപായി എം.ബി.ബി.എസ് ബിരുദവും ഇന്റേൺഷിപ്പും പൂർത്തിയാക്കിയിരിക്കണം.

ഏപ്രിൽ 18-ന് നടക്കുന്ന 300 ചോദ്യങ്ങളുള്ള കംപ്യൂട്ടറധിഷ്ഠിത പരീക്ഷക്ക് മൂന്നു മണിക്കൂറും മുപ്പത് മിനിറ്റുമാണ് ദൈർഘ്യം. nbe.edu.in, natboard.edu.in എന്നീ വെബ്സൈറ്റുകളിൽ അപേക്ഷ ഫോം ഉടൻ പ്രസിദ്ധീകരിക്കും.

Share this post

scroll to top