പ്രധാന വാർത്തകൾ
ആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെ

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

Jan 13, 2021 at 6:37 pm

Follow us on

കോട്ടയം: ആറാം സെമസ്റ്റര്‍ ബി.ആര്‍ക് (2017 അഡ്മിഷന്‍ റഗുലര്‍, 2016 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2016ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) പരിക്ഷകള്‍ ഫെബ്രുവരി 10ന് ആരംഭിക്കും.

  1. നാലാം സെമസ്റ്റര്‍ ബി.ആര്‍ക് (2018 അഡ്മിഷന്‍ റഗുലര്‍, 2017 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2017ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഫെബ്രുവരി 11ന് ആരംഭിക്കും.
  2. ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ആര്‍ക് (2018 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 2018ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഫെബ്രുവരി 12 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 27 വരെയും 525 രൂപ പിഴയോടെ ജനുവരി 28 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ജനുവരി 29 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷാഫലം

2019 ഒക്ടോബറില്‍ നടന്ന ഒന്നും രണ്ടും സെമസ്റ്റര്‍ എം.കോം. പ്രൈവറ്റ് (റഗുലര്‍/സപ്ലിമെന്ററി മേഴ്‌സി ചാന്‍സ് ഉള്‍പ്പെടെ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 28 വരെ സര്‍വകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ്‌സ് പോര്‍ട്ടല്‍ ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പുതുക്കിയ പരീക്ഷ തീയതി
2020 ഡിസംബര്‍ 10ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റര്‍ എം.എച്ച്.എ. (2011 അഡ്മിഷന്‍ മുതല്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജനുവരി 15ന് രാവിലെ 9.30 മുതല്‍ 12.30 വരെ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

\"\"

Follow us on

Related News