തിരുവന്തപുരം: ബയോളജിക്കൽ സയൻസസ് മേഖലയിലെ ഗവേഷണങ്ങളിലേർപ്പെട്ടിരിക്കുന്ന യുവ ശാസ്ത്രജ്ഞർക്കായി, മുംബൈ ലേഡി ടാറ്റ മെമ്മോറിയൽ ട്രസ്റ്റ് നൽകുന്ന \’യങ് റിസർച്ചർ\’ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ബയോളജിക്കൽ സയൻസസിൽ പിഎച്ച്.ഡി./മെഡിക്കൽ സയൻസസിൽ മാസ്റ്റേഴ്സ് ബിരുദം/ബയോടെക്നോളജി അനുബന്ധ മേഖലകളിൽ തത്തുല്യ യോഗ്യതയുള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ജനുവരി 15 നകം https://www.ladytatatrust.org എന്ന വെബ്സൈറ്റിലെ \’ഇന്ത്യൻ അവാർഡ്സ്\’ ലിങ്ക് വഴി നൽകാം. ഇന്ത്യയിലെ ഒരു സർവകലാശാലയിൽ റഗുലർ സ്ഥാനം വഹിക്കുകയും കുറഞ്ഞത് നാലുവർഷത്തെ പ്രൊഫഷണൽ പരിചയം ബന്ധപ്പെട്ട മേഖലയിൽ ഉള്ളവർക്കുമാണ് അവസരം. മാസം 25,000 രൂപയാണ് അവാർഡ് തുക. വർഷം ഏഴ് ലക്ഷം രൂപ കണ്ടിൻജൻസി ഗ്രാന്റും ലഭിക്കും. വിശദ വിവരങ്ങൾക്ക് മുംബൈ ലേഡി ടാറ്റ മെമ്മോറിയൽ ട്രസ്റ്റ് ന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...