പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എം.ജി സര്‍വകലാശാല അലോട്ട്‌മെന്റും പരീക്ഷയും

Jan 11, 2021 at 9:09 pm

Follow us on

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിൽ ഏകജാലകം വഴി ബി.എഡ്. പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌ ലഭിച്ചവർ ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ വരേണ്ട ഫീസടച്ച് ജനുവരി 15ന് വൈകീട്ട് നാലിന് മുമ്പായി അലോട്ട്‌മെന്റ്‌ ലഭിച്ച കോളജിൽ പ്രവേശനം നേടണം. ഫീസടയ്ക്കാത്തവരുടേയും ഫീസടച്ച ശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ്‌ റദ്ദാക്കും. നിലവിൽ മുൻ അലോട്ട്‌മെന്റുകളിലോ മറ്റ് ക്വാട്ടാകളിലോ പ്രവേശനം നേടിയവർ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കുകയും അലോട്മെന്റ് ലഭിക്കുകയും ചെയ്താൽ നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും. ഇവർ നിർബന്ധമായും സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അലോട്ട് ചെയ്ത കോളജിൽ പ്രവേശനം നേടണം. പ്രിൻസിപ്പൽമാർ ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തേണ്ടതും വിദ്യാര്‍ത്ഥികള്‍ക്ക്‌ അറിയിപ്പ് നൽകേണ്ടതുമാണ്.

പരീക്ഷ തീയതി

രണ്ടാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്കീം – 2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി) (2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 22 മുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 12 വരെയും 525 രൂപ പിഴയോടെ ജനുവരി 13 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 14 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാര്‍ത്ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പ്രൊഫോർമ സമർപ്പിക്കണം

2019-2020 അധ്യയന വർഷത്തേക്കുള്ള സർവകലാശാല വിദ്യാര്‍ത്ഥി ജനറൽ കൗൺസിൽ രൂപീകരിച്ചുകൊണ്ടുള്ള വിജ്ഞാപനവും അംഗങ്ങളുടെ പ്രാഥമിക പട്ടികയും സർവകലാശാല ഓഫീസിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു. നിർദ്ദിഷ്ട പ്രൊഫോർമ ഇനിയും സമർപ്പിച്ചിട്ടില്ലാത്ത എല്ലാ കൗൺസലർമാരും അതത് കോളജ് പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടെ ജനുവരി 12ന് സർവകലാശാല ഇലക്ഷൻ വിഭാഗത്തിൽ സമർപ്പിക്കണം.

\"\"

Follow us on

Related News