editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷകൾ മാറ്റി, പരീക്ഷാഫലം, പ്രവേശനം മാറ്റി: കേരള സർവകലാശാല വാർത്തകൾഅവധി, പരീക്ഷാ ഫലങ്ങൾ, പിജി പ്രവേശനം: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾപരീക്ഷകൾ മാറ്റി, യോഗ പിജി ഡിപ്ലോമ, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ  ഒക്ടോബർ 2ന് കോളേജുകളിലും പരിപാടികൾ: ലഹരിമുക്ത കേരളത്തിന് വിപുലമായ ഒരുക്കങ്ങൾസംസ്കൃത സർവകലാശാലയിൽ ബിരുദ പ്രവേശനം: അവസാന തീയതി ഒക്ടോബർ 3എൻജിനിയറിങ് ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനിങ്: 1000ൽ അധികം ഒഴിവുകൾലഹരിമുക്ത ക്യാമ്പസ് പ്രചാരണത്തിന് പുരസ്ക്കാരം നൽകും: മന്ത്രി ഡോ.ബിന്ദുഒക്ടോബർ 2മുതൽ ആരംഭിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിൽ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അണിനിരക്കണം: മന്ത്രി വി.ശിവൻകുട്ടികേന്ദ്ര സർക്കാരിന് കീഴിൽ വിവിധ വിഭാഗങ്ങൾക്കായി ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഫാഷൻ ഡിസൈൻ കോഴ്‌സുകൾകൂടുതൽ സ്കൂളുകളിൽ ടിങ്കറിങ് ലാബുകൾ: മന്ത്രി വി.ശിവൻകുട്ടി

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

Published on : January 11 - 2021 | 9:25 pm

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എസ്.സി. അപ്ലൈഡ് സുവോളജി ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

  1. കാലിക്കറ്റ് സര്‍വകലാശാല 2016 സിലബസ്, രണ്ടാം വര്‍ഷ അദീബെ ഫാസില്‍ ഉറുദു പ്രിലിമിനറി ഏപ്രില്‍/മെയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 21-ന് ആരംഭിക്കും.
  2. 2019 പ്രവേശനം അഫ്സല്‍ ഉലമ പ്രിലിമിനറി റഗുലര്‍, പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ ഒന്നാം വര്‍ഷ റഗുലര്‍ പരീക്ഷ മെയ് 2020 ഫെബ്രുവരി 17-ന് ആരംഭിക്കും

ബിരുദപഠനം തുടരാന്‍ അവസരം

കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളില്‍ 2015 മുതല്‍ 2018 വരേയുള്ള വര്‍ഷങ്ങളില്‍ ബിരുദപഠനത്തിനു ചേര്‍ന്ന് ഒന്നു മുതല്‍ 5 സെമസ്റ്റര്‍ വരേയുള്ള പരീക്ഷകള്‍ എഴുതിയതിനു ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ വഴി ആറാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാവുന്നതാണ്. 18-ന് മുമ്പായി അപേക്ഷിക്കണം. അഡ്മിഷന്‍ സംബന്ധിച്ച രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കും വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0494 2407357, 2407494

സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാല ഫിലോസഫി പഠന വിഭാഗത്തില്‍ എം.എ. ഫിലോസഫിക്ക് എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 18-ന് പകല്‍ 1 മണിക്കു മുമ്പായി അസ്സല്‍ രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാവണം

ഓണ്‍ലൈന്‍ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തില്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് അനുവദിച്ച അധ്യാപക പരിശീലന കേന്ദ്രത്തില്‍ സര്‍വകലാശാലകളിലേയും കോളജുകളിലേയും ശാസ്ത്രവിഭാഗം അധ്യാപകര്‍ക്കായി കരിക്കുലം ഡിസൈന്‍ – ഡവലപ്മെന്റ് ആന്റ് അസസ്മെന്റ് എന്ന വിഷയത്തില്‍ രണ്ടാഴ്ചത്തെ റിഫ്രഷര്‍ കോഴ്സ് 27-ന് ആരംഭിക്കും. താല്‍പര്യമുള്ള അധ്യാപകര്‍ 18-ന് മുമ്പായി അപേക്ഷിക്കണം. നോട്ടിഫിക്കേഷനും അപേക്ഷാഫോമും www.mhrdtlc.uoc.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 9446244359.

0 Comments

Related News