തിരുവനന്തപുരം: 2019-20 അദ്ധ്യയന വർഷത്തെ ബിരുദ-ബിരുദാനന്തര കോഴ്‌സുകളിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്ക് വാങ്ങി വിജയിച്ചവർക്ക് ക്യാഷ് അവാർഡിന് അപേക്ഷിക്കാം. അപേക്ഷാർഥികൾ കേരള ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളായിരിക്കണം. ക്ഷേമനിധി ഐ ഡി കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ഇപ്പോൾ പാസായ കോഴ്‌സിന്റെ മാർക്ക് ലിസ്റ്റുകളുടെയും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കുട്ടിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം. കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിൽ നിന്ന് കോഴ്‌സ് പൂർത്തിയാക്കിയവർ കേരളത്തിലെ സർവകലാശാലകൾ നൽകുന്ന തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 15നകം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ എത്തിക്കണം.

0 Comments