പ്രധാന വാർത്തകൾ
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം 

വെറ്ററിനറി യു.ജി. അഖിലേന്ത്യാ ക്വാട്ട: ചോയ്‌സ് ഫില്ലിങ് 10 വരെ

Jan 6, 2021 at 4:36 pm

Follow us on

ന്യൂഡൽഹി: അംഗീകൃത വെറ്ററിനറി കോളേജുകളിലെ ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡ്രി (ബി.വി.എസ്സി.ആൻഡ്.എ.എച്ച്.) പ്രോഗ്രാമിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റ് കൗൺസലിങ്ങിനുള്ള ചോയ്സ് ഫില്ലിങ് ജനുവരി 10ന് വൈകീട്ട് അഞ്ചുവരെ //vcicounseling.nic.in വഴി നടത്താം. സൈറ്റിൽ ആദ്യം രജിസ്റ്റർ ചെയ്യണം. നീറ്റ് യു.ജി. 2020 യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ (വി.സി.ഐ.) നടത്തുന്ന പ്രക്രിയയിൽ 54 സ്ഥാപനങ്ങളിലായി മൊത്തം 607 സീറ്റുകളാണ് നികത്താനുള്ളത്. ഇതിൽ 441 എണ്ണം യു.ആർ. (അൺ റിസർവ്ഡ് ഓപ്പൺ സീറ്റുകൾ) വിഭാഗത്തിലാണ്. കേരളത്തിലെ മണ്ണുത്തിയിൽ 15ഉം (യു.ആർ. 12, എസ്.സി. 2, എസ്.ടി.1), പൂക്കോട് 12ഉം (യു.ആർ.8, യു.ആർ. പി.എച്ച്. 1, എസ്.സി. 2, എസ്.ടി. 1)സീറ്റുകളാണ് ഈ പ്രക്രിയവഴി നികത്തുന്നത്.
ആദ്യ അലോട്ട്മെന്റ് ജനുവരി 14ന് വൈകീട്ട് ആറിന് പ്രഖ്യാപിക്കും. കോളേജിൽ പ്രവേശനം നേടാൻ 15 മുതൽ 20 ന് വൈകീട്ട് അഞ്ചുവരെ സമയമുണ്ട്. വിശദമായ സമയക്രമം, വിവിധ വിഭാഗങ്ങൾക്കുള്ള സ്ഥാപനതല സീറ്റ് ലഭ്യത എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News