പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

എം.ജി സര്‍വകലാശാല അലോട്ട്‌മെന്റും പരീക്ഷയും

Jan 6, 2021 at 6:57 pm

Follow us on

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജനുവരി 7 മുതല്‍ ജനുവരി ഒന്‍പതുവരെ ഓപ്ഷന്‍ നല്‍കാം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ഓപ്ഷന്‍ നല്‍കാം.

ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ് മൂലം അലോട്‌മെന്റിനു പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേക ഫീസടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്‌സൈറ്റില്‍ അക്കൗണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകള്‍ പുതുക്കാം. പുതിയ ആപ്ലിക്കേഷന്‍ നമ്പര്‍ പിന്നീടുള്ള ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം. അപേക്ഷയില്‍ തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ തിരുത്താം, പുതിയ ഓപ്ഷന്‍ നല്‍കാം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് ഫീസടച്ച് അലോട്‌മെന്റില്‍ പങ്കെടുക്കാം.

സപ്ലിമെന്ററി അലോട്‌മെന്റില്‍ പങ്കെടുക്കുന്ന അപേക്ഷകര്‍ പുതുതായി ഓപ്ഷന്‍ നല്‍കണം. ഓപ്ഷനുകള്‍ നല്‍കിയ ശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക. അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്റ് ഔട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളജുകളില്‍ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സപ്ലിമെന്ററി അലോട്‌മെന്റ് ലിസ്റ്റ് ജനുവരി 13ന് പ്രസിദ്ധീകരിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് www.cap.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സപ്ലിമെന്ററി അലോട്‌മെന്റ് സ്‌പോട് അലോട്‌മെന്റല്ല. മുന്‍ അലോട്‌മെന്റുകളിലും മാനേജ്‌മെന്റ്/ കമ്മ്യൂണിറ്റി/ മെറിറ്റ്/ സ്‌പോര്‍ട്‌സ്/ കള്‍ച്ചറല്‍/ പി ഡി ക്വാട്ടാകളിലേക്ക് സ്ഥിരപ്രവേശം നേടിയവര്‍ സപ്ലിമെന്ററി അലോട്‌മെന്റിലൂടെ വീണ്ടും ഓപ്ഷനുകള്‍ നല്‍കുകയും അലോട്‌മെന്റ് ലഭിക്കുകയും ചെയ്താല്‍ പുതുതായി അലോട്‌മെന്റ് ലഭിക്കുന്ന ഓപ്ഷനിലേക്ക് നിര്‍ബന്ധമായും മാറണം. നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും. സ്ഥിര പ്രവേശനം ലഭിച്ചവര്‍ പ്രത്യേക അലോട്‌മെന്റില്‍ പങ്കെടുക്കുമ്പോള്‍ ഓപ്ഷന്‍ നല്‍കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം

പരീക്ഷാ തിയതി

  1. കോവിഡ് 19 നിയന്ത്രണങ്ങള്‍മൂലം പരീക്ഷയെഴുതാന്‍ കഴിയാതിരുന്ന സീപാസിലെ എട്ടാം സെമസ്റ്റര്‍ ബി.ടെക് (2015 അഡ്മിഷന്‍ മുതല്‍ റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ ഡിജിറ്റല്‍ ഇമേജ് പ്രോസസിംഗ് (ഇ.സി.) പരീക്ഷ ജനുവരി എട്ടിനും കമ്മ്യൂണിക്കേഷന്‍ സ്വിച്ചിംഗ് സിസ്റ്റംസ് (ഇ.സി.) പരീക്ഷ ജനുവരി 11നും റിലയബിലിറ്റി എന്‍ജിനീയറിംഗ് (ഇ.സി.) പരീക്ഷ ജനുവരി 13നും നടക്കും.
  2. മൂന്നാം സെമസ്റ്റര്‍ ബി.വോക് (2018 അഡ്മിഷന്‍ റഗുലര്‍/2018ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി – 2015 സ്‌കീം) പരീക്ഷകള്‍ ജനുവരി 20 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ജനുവരി എട്ടുവരെയും 525 രൂപ പിഴയോടെ ജനുവരി 11 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ജനുവരി 12 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.
  3. രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (2019 അഡ്മിഷന്‍ റഗുലര്‍) പരീക്ഷകള്‍ ജനുവരി 15 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ജനുവരി എട്ടുവരെയും 525 രൂപ പിഴയോടെ ജനുവരി 11 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ജനുവരി 12 വരെയും അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

അപേക്ഷാ തീയതി

ബി.എസ് സി. സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് പ്രാക്ടിക്കല്‍ (19982008 അഡ്മിഷന്‍ റഗുലര്‍) പരീക്ഷയ്ക്ക് പിഴയില്ലാതെ ജനുവരി 12 വരെയും 525 രൂപ പിഴയോടെ ജനുവരി 13 വരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ജനുവരി 14 വരെയും അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ 5250 രൂപ സ്‌പെഷല്‍ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. ബി.എസ് സി. സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കുകയും പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് പ്രത്യേകമായി രജിസ്റ്റര്‍ ചെയ്യാതിരുന്നതുമായ വിദ്യാര്‍ത്ഥികള്‍ പ്രാക്ടിക്കല്‍ പരീക്ഷയുടെ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യണം. മുമ്പ് സ്‌പെഷല്‍ ഫീസടച്ചതിന്റെ രസീത് പ്രാക്ടിക്കല്‍ പരീക്ഷയുടെ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം

ഇന്റേണല്‍ റീഡുവിന് ജനുവരി 20 വരെ അപേക്ഷിക്കാം

ഒന്നുമുതല്‍ എട്ടുവരെ സെമസ്റ്റര്‍ ബി.ടെക് (2010ന് മുമ്പുള്ള അഡ്മിഷന്‍, 2010 മുതലുള്ള അഡ്മിഷന്‍) പരീക്ഷയുടെ ഇന്റേണല്‍ റീഡുവിന് ജനുവരി 20 വരെ അപേക്ഷിക്കാം.

\"\"

Follow us on

Related News