തിരുവനന്തപുരം: ജില്ലയിലെ ഡി.എൽ.എഡ്. കോഴ്‌സ് പ്രവേശനത്തിനുള്ള മെറിറ്റ് ലിസ്റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ പ്രസിദ്ധീകരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗവ.സ്ഥാപനങ്ങളിലേക്കുള്ള ഇന്റർവ്യൂ നാളെ നടക്കും. സ്വാശ്രയ സ്ഥാപനങ്ങളിലേയ്ക്കുള്ള ഇന്റർവ്യൂ 8, 11 തിയതികളിലും നടക്കും. രാവിലെ ഒൻപത് മുതൽ തിരുവനന്തപുരം എസ്.എം.വി.മോഡൽ എച്ച്.എസ്.എസിലാണ് ഇന്റർവ്യൂ.ലിസ്റ്റിലുള്ളവർ എസ്.എസ്.എൽ.സി, പ്ലസ്ടു അസ്സൽ സർട്ടിഫിക്കറ്റ്, നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് (ഒ.ബി.സി), ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നീ രേഖകളുമായി ഇന്റർവ്യൂവിന് ഹാജരാകണമെന്ന് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...