പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

നഴ്‌സിങ്: തൊഴിൽ ലൈസൻസിങ്ങിന് നോർക്ക റൂട്ട്സ് പരിശീലനം

Jan 5, 2021 at 12:02 pm

Follow us on

തിരുവനന്തപുരം : ഗൾഫ് രാജ്യങ്ങളിൽ നഴ്‌സിങ് മേഖലയിൽ തൊഴിൽ നേടുന്നതിന്  അതത് രാജ്യങ്ങളിലെ സർക്കാർ ലൈസൻസിങ് പരീക്ഷയ്ക്ക് നോർക്ക റൂട്ട്‌സ് പരിശീലനം നൽകുന്നു. സർക്കാർ സ്ഥാപനമായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ അംഗീകൃത സ്ഥാപനമായ നഴ്‌സിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്‌മെന്റ് മുഖാന്തരം  HAAD/PROMETRIC/MOH/DOH തുടങ്ങിയ പരീക്ഷകൾ പാസാകുന്നതിനാണ് പരിശീലനം. ജി.എൻ.എം/ബി.എസ്‌സി/എം.എസ്‌സി യും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിനൽകാം. അപേക്ഷകരിൽ നിന്ന് യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാവും തെരഞ്ഞെടുപ്പ്‌. കോഴ്‌സ് തുകയുടെ 75 ശതമാനം നോർക്ക ആയിരിക്കും വഹിക്കുക. പരിശീലനത്തിന് താൽപ്പര്യമുളളവർ ജനുവരി 10ന് മുൻപായി skill.norka@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡേറ്റ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്   1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിലോ  9497319640, 9895762632, 9895364254 എന്നീ മൊബൈൽ നമ്പറുകളിലോ ബന്ധപ്പെടാം.

\"\"
\"\"

Follow us on

Related News