ആയുർവേദം, ഹോമിയോ പിജി പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ആയുർവേദം, ഹോമിയോ പിജി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള താൽക്കാലിക റാങ്ക് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in. എന്ന ലിങ്കിൽ ലഭ്യമാണ്. അപേക്ഷയിൽ ന്യൂനത ഉണ്ടോ എന്ന് ‘കാൻഡിഡേറ്റ് പോർട്ടൽ’ എന്ന ലിങ്കിലൂടെ പരിശോധിക്കണം. ന്യൂനത ഉണ്ടെങ്കിൽ, അവശ്യമായ രേഖകൾ സഹിതം നാളെ മൂന്നിന് മുൻപായി അപ്‌ലോഡ് ചെയ്യണം. നാളെ വൈകിട്ട് മൂന്ന് വരെ ഓൺലൈൻ ഓപ്ഷനുകളും നൽകും. അലോട്മെന്റുകൾ ; ഹോമിയോ എട്ടിനും, ആയുർവേദം ഒൻപതിനും പ്രസിദ്ധീകരിക്കും.

Share this post

scroll to top