തിരുവനന്തപുരം: ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ കോഴ്‌സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഡിപ്ലോമ ഇൻ ഫാർമസി (ഡി.ഫാം.), ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ (ഡി.എച്ച്.ഐ.), ഡിപ്ലോമ ഇൻ മെഡിക്കൽ ലാബോറട്ടറി ടെക്നോളജി (ഡി.എം.എൽ.ടി.), ഡിപ്ലോമ ഇൻ റേഡിയോ ഡയഗ്നോസ്റ്റിക്സ് ആൻഡ് റേഡിയോ തെറാപ്പി ടെക്നോളജി (ഡി.ആർ.ആർ.), ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി (ഡി.ആർ.ടി.),
ഡിപ്ലോമ ഇൻ ഒഫ്താൽമിക് അസിസ്റ്റൻസ് (ഡി.ഒ.എ.), ഡിപ്ലോമ ഇൻ ദന്തൽ മെക്കാനിക്സ് (ഡി.എം.സി.), ഡിപ്ലോമ ഇൻ ദന്തൽ ഹൈജീനിസ്റ്റ്സ് (ഡി.എച്ച്.സി.), ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി (ഡി.ഒ.ടി.എ.ടി.), ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലർ ടെക്നോളജി (ഡി.സി.വി.ടി.), ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി (ഡി.എൻ.ടി.), ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി (ഡി.ഡി.ടി.),
ഡിപ്ലോമ ഇൻ എൻഡോസ്കോപിക് ടെക്നോളജി(ഡി.ഇ.ടി.), ഡിപ്ലോമ ഇൻ ഡെന്റൽ ഓപ്പറേറ്റിങ് റൂം അസിസ്റ്റൻസ് (ഡി.എ.), ഡിപ്ലോമ ഇൻ റെസ്പിറേറ്ററി ടെക്നോളജി (ഡി.ആർ.), ഡിപ്ലോമ ഇൻ സെൻട്രൽ സ്റ്റെറിൽ സപ്ലൈ ഡിപ്പാർട്ട്മെന്റ് ടെക്നോളജി (ഡി.എസ്.എസ്.) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷിക്കാനുള്ള അവസാന തീയതി: ജനുവരി 15
അപേക്ഷിക്കാനുള്ള യോഗ്യത
ഡിപ്ലോമ ഇൻ ഫാർമസി (ഡി.ഫാം.): ഫിസിക്സ്, കെമിസ്ട്രി, ബയോളജി മാത്തമറ്റിക്സ് എന്നിവ ഐശ്ചിക വിഷയങ്ങളായി ഹയർ സെക്കൻഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം.
ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ: ഫിസിക്സ്, കെമിസ്ടി ആൻഡ് ബയോളജിക്കു ആകെ 40 ശതമാനം എങ്കിലും മാർക്കോടെ ഹയർ സെക്കൻഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചവർക്ക് അപേക്ഷിക്കാം
പാരാമെഡിക്കൽ കോഴ്സുകൾ (ഡി.ഫാം., ഡി.എച്ച്.ഐ, ഒഴികെ): ഫിസിക്സ്, കെമിസ്ട്രി ആൻഡ് ബയോളജിക്കു ആകെ 40 ശതമാനം എങ്കിലും മാർക്കോടെ ഹയർ സെക്കൻഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിക്കണം. ഫിസിക്സ്, കെമിസ്ട്രി ആൻഡ് ബയോളജിക്കു ആകെ 40 ശതമാനം എങ്കിലും മാർക്കോടെ വി.എച്ച്.എസ്.ഇ. പരീക്ഷ വിജയിച്ചവർക്കും അപേക്ഷിക്കാം.
മെഡിക്കൽ ലബോറട്ടറി ടെക്നോളജി, മെയിന്റനൻസ് ആൻഡ് ഓപ്പറേഷൻ ഓഫ് ബയോമെഡിക്കൽ എക്യുപ്പ്മെന്റ്, ഇ.സി.ജി. ആൻഡ് ഓഡിയോ മെട്രിക് ടെക്നോളജി വിഷയങ്ങളിൽ വി.എച്ച്.എസ്.ഇ. വിജയിച്ചവർക്ക് പ്രോസ്പെക്ടസ് പ്രകാരം സംവരണം ചെയ്ത് ഡി.എം.എൽ.ടി., ഡി.സി.വി.ടി., ഡി.ഒ.ടി.ടി. കോഴ്സുകളിലേക്ക് പ്രവേശന അർഹതയുണ്ട്
സർവീസ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ പൂരിപ്പിച്ച അപേക്ഷാഫോറം ചെല്ലാൻ രസീത്, സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോടുകൂടി സ്വന്തം സ്ഥാപനത്തിലെ മേലധികാരികൾ വഴി നിശ്ചിത സമയത്തിനകം ഡി.എം.ഇ. ഓഫീസ്, തിരുവനന്തപുരത്ത് ലഭിക്കത്തക്കവിധം അയക്കണം. ഡയറക്ടർ, എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, എക്സ്ട്രാ പോലീസ് റോഡ്, നന്ദാവനം, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്കും: lbscentre.kerala.gov.in/ സന്ദർശിക്കുക.