പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എം.ജി സര്‍വകലാശാല പരീക്ഷാ ഫലവും അലോട്ട്‌മെന്റും

Dec 30, 2020 at 7:01 pm

Follow us on

കോട്ടയം: 2020 ജനുവരിയില്‍ നടന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എ. പ്രൈവറ്റ് (സി.ബി.സി.എസ്.എസ്. – 2017ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി/2012 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 13 വരെ സര്‍വകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോര്‍ട്ടല്‍ ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

അലോട്ട്‌മെന്റ്

മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ ഏകജാലകം വഴിയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിന് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള രണ്ടാം പ്രത്യേക അലോട്ട്‌മെന്റിന് ഇന്നും (ഡിസംബര്‍ 31) നാളെയും (ജനുവരി 1) ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടത്താം. നിലവില്‍ അപേക്ഷ നല്‍കാത്തവര്‍ക്കും മുന്‍ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ക്കും ഓപ്ഷന്‍ നല്‍കാം. ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റുമൂലം അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേക ഫീസ് അടയ്ക്കാതെ ഓപ്ഷന്‍ നല്‍കാം.

നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലെ അക്കൗണ്ട് ക്രിയേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് പുതുതായി ഓപ്ഷന്‍ നല്‍കേണ്ടത്. പുതിയ ആപ്ലിക്കേഷന്‍ നമ്പര്‍ സൂക്ഷിച്ചുവയ്ക്കണം. ലോഗിന്‍ ചെയ്തശേഷം നേരത്തെ നല്‍കിയ അപേക്ഷയില്‍ വന്നിട്ടുള്ള തെറ്റുകള്‍ തിരുത്താം. പുതുതായി ഓപ്ഷന്‍ നല്‍കാം. മറ്റുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസടച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പങ്കെടുക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാവരും പുതുതായി ഓപ്ഷന്‍ നല്‍കി അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കണം. പ്രിന്റൗട്ട് സര്‍വകലാശാലയില്‍ നല്‍കേണ്ടതില്ല.

വിവിധ കോളജുകളില്‍ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനുവരി ആറിന് സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. മുന്‍ അലോട്ട്‌മെന്റുകളിലും മാനേജ്‌മെന്റ്/കമ്യൂണിറ്റി മെറിറ്റ്/സ്‌പോര്‍ട്‌സ്/പി.ഡി. ക്വാട്ടയിലേക്കും സ്ഥിരപ്രവേശനം നേടിയവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പങ്കെടുത്ത് അലോട്ട്‌മെന്റ് ലഭിച്ചാല്‍ പുതിയ ഓപ്ഷനിലേക്ക് നിര്‍ബന്ധമായും മാറണം. നിലവിലെ പ്രവേശനം റദ്ദാക്കും.

\"\"

Follow us on

Related News