സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം: റീ ഇംബേഴ്‌സ് പദ്ധതി

തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോര്‍ത്ഥികള്‍ക്ക് ഫീസ് റീ ഇംബേഴ്‌സ് ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന എന്നീ മതവിഭാഗങ്ങളിലുള്ളവര്‍ക്കാണ് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആനുകൂല്യം. ഈ പദ്ധതി വഴി കോഴ്‌സ് ഫീസും ഹോസ്റ്റല്‍ ഫീസും റീ ഇംബേഴ്‌സ് ചെയ്യപ്പെടും. കോഴ്സ് ഫീസായി പരമാവധി 20,000 രൂപയും ഹോസ്റ്റല്‍ ഫീസായി പരമാവധി 10,000 രൂപയുമാണ് പദ്ധതിയിലൂടെ ലഭ്യമാകുക. താല്‍പ്പര്യമുള്ളവര്‍ www.minoritywelfare.kerala.gov.in  എന്ന വെബ്‌സൈറ്റ് വഴി 2021 ജനുവരി 15നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2300524 എന്ന നമ്പറില്‍ ബന്ധപ്പെടുക.

മാനദണ്ഡങ്ങള്‍

  1. അപേക്ഷകര്‍ കേരളാ സിവില്‍ സര്‍വ്വീസ് അക്കാദമി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ റിസര്‍ച്ച്-പൊന്നാനി, യൂണിവേഴ്സിറ്റികള്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പരിശീലനം നടത്തുന്നവരും നോണ്‍ ക്രിമിലിയര്‍ പരിധിയില്‍ ഉള്‍പ്പെടുന്നവരുമായിരിക്കണം.
  2. വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനം നേരിട്ടു നടത്തുന്ന ഹോസ്റ്റലുകളിലും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുളള സ്വകാര്യ ഹോസ്റ്റലുകളില്‍ നിന്ന് പഠിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിന് അപേക്ഷിക്കാം. അത്തരം സ്ഥാപനങ്ങളില്‍ ഫീസ് അടച്ചതിന്റെ അസ്സല്‍ രസീതില്‍ വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ മേലൊപ്പ് പതിപ്പിക്കണം.
  3. അപേക്ഷകരുടെ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയരുത്.
  4. ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന
  5. 80 ശതമാനം അനുകൂല്യം മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കും, 20 ശതമാനം മറ്റു ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കുമായിരിക്കും.
  6. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.

Share this post

scroll to top