കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള സര്‍ക്കാര്‍/എയ്ഡഡ് കോളജുകളില്‍ അനുവദിച്ച നവീന ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് ഡിസംബര്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് എം.എ. പ്രോഗ്രാം ഇന്‍ ലാംഗ്വേജസ്-ഇംഗ്ലീഷ്, ഇന്റഗ്രേറ്റഡ് എം.എസ് സി. പ്രോഗ്രാം ഇന്‍ ബേസിക് സയന്‍സ്-കെമിസ്ട്രി/ സ്റ്റാറ്റിസ്റ്റിക്‌സ്, ഇന്റഗ്രേറ്റഡ് എം.എസ് സി. പ്രോഗ്രാം ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്-ഡാറ്റ സയന്‍സ് എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. www.cap.mgu.ac.in എന്ന ക്യാപ് വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷന്‍ നടത്താം. ഡിസംബര്‍ 29ന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി ആറിനകം പ്രവേശനം പൂര്‍ത്തീകരിക്കും. എസ്.സി./എസ്.ടി. വിഭാഗത്തിന് 375 രൂപയും പൊതുവിഭാഗത്തിന് 750 രൂപയുമാണ് അപേക്ഷ ഫീസ്. വിശദവിവരത്തിന് ക്യാപ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പരീക്ഷാ ഫലം
- 2020 ജൂലൈയില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.ടെക് റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പരിശോധിക്കാന്‍ സര്‍വകലാശാല വെബ്‌സൈറ്റ് കാണുക.
2. 2019 ഒക്ടോബറില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.ടെക് സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
3. 2020 ഡിസംബറില്‍ സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സസില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ കമ്പ്യൂട്ടര്‍ സയന്‍സ് (2018 അഡ്മിഷന്‍ – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പി.ജി. പ്രവേശനം
മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്കായി നടത്തുന്ന സ്‌പെഷല്‍ അലോട്ട്‌മെന്റിന് ഡിസംബര്‍ 27 വരെ ഓപ്ഷന്‍ നല്‍കാം. നിലവില്‍ അപേക്ഷ നല്‍കാത്തവര്‍ക്കും മുന്‍ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ക്കും അലോട്ട്‌മെന്റില്‍ പങ്കെടുക്കാം. ഓണ്‍ലൈന്‍ അപേക്ഷയില്‍ തെറ്റുവരുത്തിയതുമൂലം അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസടയ്ക്കാതെ പുതുതായി ഓപ്ഷന്‍ നല്‍കാം.
നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലെ അക്കൗണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് ഓപ്ഷന്‍ പുതുക്കേണ്ടത്. പുതിയ ആപ്ലിക്കേഷന്‍ നമ്പര്‍ സൂക്ഷിച്ചുവയ്ക്കണം. മുമ്പ് നല്‍കിയ അപേക്ഷയില്‍ തെറ്റ് വരുത്തിയിട്ടുണ്ടെങ്കില്‍ തിരുത്തി പുതുതായി ഓപ്ഷന്‍ നല്‍കണം. മറ്റുള്ളവര്‍ക്ക് പുതുതായി ഫീസടച്ച് സ്‌പെഷല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കാം. സ്‌പെഷല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാവരും പുതുതായി ഓപ്ഷന്‍ നല്‍കണം. ഓപ്ഷന്‍ നല്‍കിയശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കണം. പ്രിന്റൗട്ട് സര്‍വകലാശാലയില്‍ നല്‍കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്‌പെഷല്‍ അലോട്ട്‌മെന്റ് പട്ടിക ഡിസംബര്‍ 29ന് പ്രസിദ്ധീകരിക്കും. പ്രത്യേക അലോട്ട്‌മെന്റ് സ്‌പോട് അലോട്ട്‌മെന്റല്ല. മുന്‍ അലോട്ട്‌മെന്റുകളിലും മാനേജ്‌മെന്റ്/കമ്മ്യൂണിറ്റി മെറിറ്റ്/സ്‌പോര്‍ട്‌സ്/കള്‍ച്ചറല്‍/പി.ഡി. ക്വാട്ടകളിലേക്ക് സ്ഥിരപ്രവേശനം നേടിയ എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ പ്രത്യേക അലോട്ട്‌മെന്റില്‍ പങ്കെടുക്കുമ്പോള്‍ പുതുതായി ലഭിക്കുന്ന ഓപ്ഷനിലേക്ക് നിര്‍ബന്ധമായും മാറണം. നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും. അതിനാല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കുമ്പോള്‍ അതീവശ്രദ്ധ പുലര്‍ത്തണം. എസ്.സി./എസ്.ടി. രണ്ടാം പ്രത്യേക അലോട്ട്‌മെന്റിന് ശേഷം എല്ലാ വിഭാഗക്കാര്‍ക്കുമായി രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റും തുടര്‍ന്ന് ഫൈനല്‍ അലോട്ട്‌മെന്റും നടത്തും. പ്രത്യേക അലോട്ട്‌മെന്റില്‍ ഈ വര്‍ഷത്തേക്ക് അനുവദിച്ച നവീന പ്രോഗ്രാമുകളും ഉള്‍പ്പെടും. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫീസടയ്ക്കാതെതന്നെ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഡിസംബര്‍ 22ന് ശേഷമുള്ള അലോട്ട്‌മെന്റുകളുടെ തിയതികള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഓപ്ഷന്‍ നല്‍കണം. ഒന്നാം സെമസ്റ്റര്‍ പി.ജി. ക്ലാസുകള്‍ ഡിസംബര്‍ 28ന് ആരംഭിക്കും.
സിന്‍ഡിക്കേറ്റ് യോഗം
ഡിസംബര്‍ 30ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മഹാത്മാഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ യോഗം ഡിസംബര്‍ 31ന് രാവിലെ 10.30ന് നടക്കും.