തിരുവനന്തപുരം: കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. എസ്.സി/ എസ്.ടി/ ജനറല്‍ മറ്റു സംവരണ സീറ്റുകളിലേക്ക് മേഖലാ തലത്തിലാണ് അലോട്ട്‌മെന്റ് നടത്തുക. താല്‍പ്പര്യമുള്ളവര്‍ക്ക് ഡിസംബര്‍ 23 മുതല്‍ 29 വരെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ സമര്‍പ്പിക്കാം. കേന്ദ്രീകൃത അലോട്ട്‌മെന്റിനായി സമര്‍പ്പിച്ച ഓപ്ഷനുകള്‍ സ്‌പോട്ട് അലോട്ട്‌മെന്റിനായി പരിഗണിക്കുന്നതല്ല. പുതുതായി ഓപ്ഷനുകള്‍ സമര്‍പ്പിച്ചവരെ മാത്രമേ സ്‌പോട്ട് അലോട്ട്‌മെന്റിന് പരിഗണിക്കൂ. ഓപ്ഷന്‍ സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം നിശ്ചിത തിയതികളില്‍ രാവിലെ 10 മണിക്ക് അതത് വേദികളില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
സ്‌പോട്ട് അലോട്ട്‌മെന്റിന്റെ തിയതികളും മേഖലകളും ചുവടെ ചേര്‍ക്കുന്നു
എസ്.സി/എസ്.ടി സ്‌പോട്ട് അലോട്ട്‌മെന്റ്
തിരുവനന്തപുരം മേഖല – 31.12.2020 (കേരള സര്‍വകലാശാല സെനറ്റ് ഹാള്‍,പാളയം)
കൊല്ലം മേഖല – 01.01.2021 ( എസ്.എന്‍.കോളജ്,കൊല്ലം)
ആലപ്പുഴ മേഖല – 01.01.2021 (സെന്റ്.ജോസഫസ്് വനിതാ കോളജ്, ആലപ്പുഴ)
ജനറല്‍ മറ്റു സംവരണ വിഭാഗക്കാര്‍ക്കായുള്ള സ്‌പോട്ട് അലോട്ടമെന്റ്
തിരുവനന്തപുരം മേഖല – 07.01.2021 (കേരള സര്‍വകലാശാല സെനറ്റ് ഹാള്‍,പാളയം)
കൊല്ലം മേഖല – 11.01.2021 ( എസ്.എന്‍.കോളജ്,കൊല്ലം)
ആലപ്പുഴ മേഖല -12.01.2021 (സെന്റ്.ജോസഫസ്് വനിതാ കോളജ്, ആലപ്പുഴ)
അടൂര്‍ മേഖല – 15.01.2021 ( സെന്റ്.സിറിള്‍സ് കോളജ്, അടൂര്‍)