പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കാലിക്കറ്റ് സർവകലാശാല വാർത്തകൾ

Dec 22, 2020 at 4:22 pm

Follow us on

ഡവലപ്‌മെന്റ് സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, മാനേജ്‌മെന്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന കോളേജ്, യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്കായി ജനുവരി 4 മുതല്‍ 16 വരെ നടത്തുന്ന ഡവലപ്‌മെന്റ് സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സിലേക്ക് 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ സൗകര്യം ugchrdc.uoc.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക് 0494 2407350, 2407351

പരീക്ഷാ ഫലം
കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എസ്.സി. അപ്ലൈഡ് പ്ലാന്റ് സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടേയും 2017 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ കംപാരറ്റീവ് ലിറ്ററേച്ചര്‍ ജൂണ്‍ 2019 പരീക്ഷയുടേയും സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എസ്.സി. അപ്ലൈഡ് സൈക്കോളജി ഏപ്രില്‍ 2020 പരീക്ഷയുടേയും സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ബയോകെമിസ്ട്രി നവംബര്‍ 2019 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.

പി.ജി. പരീക്ഷാ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍
കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 30-ന് ആരംഭിക്കുന്ന 3, 4 സെമസ്റ്റര്‍ ഏപ്രില്‍ 2020 പി.ജി. പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഹാള്‍ടിക്കറ്റില്‍ പരാമര്‍ശിച്ച സെന്ററുകളിലാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് ഹാജരാകേണ്ടത്.

പരീക്ഷ
കാലിക്കറ്റ് സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ ജനുവരി 5 മുതല്‍ ആരംഭിക്കും.

\"\"
\"\"

Follow us on

Related News