കമ്പനി സെക്രട്ടറി പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: 2021 ജൂണില്‍ നടക്കുന്ന കമ്പനി സെക്രട്ടറി പരീക്ഷയുടെ ടൈംടേബിള്‍ ഐ.സി.എസ്.ഐ പ്രസിദ്ധീകരിച്ചു. ടൈംടേബിള്‍ പരിശോധിക്കുവാനായി icsi.edu എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫൗണ്ടേഷന്‍, എക്സിക്യൂട്ടീവ്, പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പരീക്ഷയാണ് ജൂണില്‍ നടക്കുന്നത്. ജൂണ്‍ 5, 6 തീയതികളിലായി ഫൗണ്ടേഷന്‍ കോഴ്സുകളിലെ പരീക്ഷ നടക്കും. എക്സിക്യൂട്ടീവ്, പ്രൊഫഷണല്‍ കോഴ്സുകളിലെ പരീക്ഷ ജൂണ്‍ ഒന്നു മുതല്‍ 10 വരെയുമാണ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Share this post

scroll to top