പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

എം.ജി സര്‍വകലാശാല സ്‌പോട്ട് അഡ്മിഷനും പരീക്ഷയും

Dec 17, 2020 at 7:11 pm

Follow us on

കോട്ടയം: എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ എം.എ. ഗാന്ധിയന്‍ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബര്‍ 28ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 28ന് വൈകീട്ട് നാലിനകം സ്‌കൂള്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 – 2731039 എന്ന നമ്പറില്‍ ബന്ധപ്പെടുക.

പരീക്ഷ

സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സിലെ രണ്ടാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, പൊളിറ്റിക്‌സ് ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ്, പബ്ലിക് പോളിസി ആന്റ് ഗവേണന്‍സ് പരീക്ഷകള്‍ ജനുവരി ആറിന് ആരംഭിക്കും. പിഴയില്ലാതെ ഡിസംബര്‍ 29 വരെയും 710 രൂപ പിഴയോടെ ഡിസംബര്‍ 30 വരെയും 1160 രൂപ സൂപ്പര്‍ഫൈനോടെ ഡിസംബര്‍ 31 വരെയും അപേക്ഷിക്കാം.

അധ്യാപക ഒഴിവ്
മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് സയന്‍സില്‍ എം.പി.ഇ.എസ്. പ്രോഗ്രാമില്‍ രണ്ട് ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ അസല്‍ രേഖകളുമായി ഡിസംബര്‍ 23ന് രാവിലെ 11ന് വോക്-ഇന്‍-ഇന്റര്‍വ്യൂവിനായി സ്‌കൂള്‍ ഓഫീസില്‍ എത്തണം. വിശദവിവരത്തിന് ഫോണ്‍: 0481-2732368, 9447006946.

\"\"

Follow us on

Related News