പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍

Dec 15, 2020 at 7:53 pm

Follow us on

കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല യു.ജി.സി- എച്ച് ആര്‍.ഡി.സിക്ക് 2020-21 വര്‍ഷത്തില്‍ അനുവദിച്ച രണ്ട് റീഫ്രഷര്‍ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ജനുവരി 5ന് തുടങ്ങുന്ന ബയോളജിക്കല്‍ സയന്‍സസ് കോഴ്‌സിന് ഡിസംബര്‍ 30 വരെയും ജനുവരി 20ന് തുടങ്ങുന്ന കൊഗ്‌നിറ്റീവ് എക്കണോമിക്‌സ്, കൊമേഴ്‌സ് ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സിന് ജനുവരി 9 വരെയും അപേക്ഷിക്കാം. ഓണ്‍ലൈനായാണ് ക്ലാസ്സുകള്‍ നടത്തുക. വിശദ വിവരങ്ങള്‍ക്ക് www.kannuruniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പരീക്ഷ മാറ്റി
ഡിസംബര്‍ 21, 22, 23 തിയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഴാം സെമസ്റ്റര്‍ ബി. എ. എല്‍ എല്‍. ബി. പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഹാള്‍ടിക്കറ്റ്
ഡിസംബര്‍ 21 ന് ആരംഭിക്കുന്ന ഒന്നാം വര്‍ഷ റഗുലര്‍, രണ്ടാം വര്‍ഷ റഗുലര്‍/ സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് (ഏപ്രില്‍ 2020) വിദൂരവിദ്യാഭ്യാസ ബിരുദ പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് http://14.139.185.44/online/examnew/sde_halticket.php എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത ഹാള്‍ടിക്കറ്റുമായി പരീക്ഷക്ക് ഒരു മണിക്കൂര്‍ മുന്‍പ് ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തിയ കേന്ദ്രത്തില്‍ ഹാജരാകണം.

പഠനസഹായി വിതരണം

കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗവ. കോളജ് കാസര്‍കോട്, ജി.പി.എം കോളജ് മഞ്ചാശ്വര്‍ എന്നിവ പരീക്ഷ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത മൂന്നാം വര്‍ഷ ബിരുദ, രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി വിദ്യാര്‍ത്ഥികളുടെ സ്വയം പഠന സഹായികള്‍ ഡിസംബര്‍ 17 വ്യാഴാഴ്ച രാവിലെ 10.30 മുതല്‍ 2.30 വരെ സര്‍വകലാശാലയുടെ കാസര്‍കോട് ചാല ക്യാമ്പസില്‍ വെച്ച് വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല നല്‍കിയ തിരിച്ചറിയല്‍ രേഖ, ഫീസ് അടച്ച രസീത് എന്നിവ ഹാജരാക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യുക

\"\"

Follow us on

Related News