ന്യൂഡല്‍ഹി: ഗാന്ധിനഗറിലെ നാഷണല്‍ ഫൊറന്‍സിക് സയന്‍സസ് സര്‍വകലാശാല മാസ്റ്റേഴ്‌സ്, ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ https://nfsu.ac.in/admission എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 31 നകം അപേക്ഷ നല്‍കണം.
- എം.എസ്.സി ഫൊറന്‍സിക് ഒഡൊന്റോളജി പ്രോഗ്രാമിലേക്ക് 55 ശതമാനം മാര്‍ക്കോടെ (പട്ടികവിഭാഗക്കാര്‍ക്ക് 50 ശതമാനം) ബി.ഡി.എസ്. ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം.
- പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഹ്യുമാനിറ്റേറിയന്‍ ഫൊറന്‍സിക് പ്രോഗ്രാമിലേക്ക് 50 ശതമാനം മാര്‍ക്കോടെ സയന്‍സ്, ഫാര്‍മസി, വെറ്ററിനറി, ഡന്റിസ്ട്രി അല്ലെങ്കില്‍ മറ്റ് അനുബന്ധ ആരോഗ്യശാസ്ത്ര വിഷയത്തിലെ ബാച്ചിലര്‍ ബിരുദം/തുല്യ യോഗ്യത വേണം.
3.ഫൊറന്‍സിക് നഴ്‌സിങ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രവേശനത്തിന് 50 ശതമാനം മാര്‍ക്കോടെ നഴ്‌സിങ്ങില്‍ ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമുകളുടെ ദൈര്‍ഘ്യം ഒരു വര്‍ഷം ആണ്.