തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ്, സാഫീ കോളേജ്, വാഴയൂര്‍ എന്നിവിടങ്ങളിലെ സ്വാശ്രയ എം.എസ്.എസി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 15നാണ് പ്രവേശനം നടത്തുന്നത്. ബി.എസ്.സി. ഫുഡ്‌സയന്‍സ് ഡിഗ്രിക്കാര്‍ (റാങ്ക് 86 മുതല്‍ 100 വരെയുള്ളവര്‍) 15-ന് ഉച്ചക്ക് 2 മണിക്കും മറ്റു ബി.എസ്.സി. ഡിഗ്രിക്കാര്‍ (റാങ്ക് 401 മുതല്‍ 495 വരെയുള്ളവര്‍) രാവിലെ 10-നും 496 മുതല്‍ 599 വരെയുള്ളവര്‍ ഉച്ചക്ക് 2 മണിക്കും ഹാജരാകണം. സ്‌പോര്‍ട്‌സ്, എസ്.സി., എസ്.ടി., ഭിന്നശേഷി. ഇ.ഡബ്ല്യു.എസ്., ലക്ഷദ്വീപ് ക്വാട്ടയിലുള്ള റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും ഹാജരാകണം. എന്‍.ആര്‍.ഐ. ക്വാട്ടയിലേക്ക് അന്ന് 2 മണിക്ക് പ്രവേശനം നല്‍കും. വിവരങ്ങള്‍ക്ക് 0494 2407345.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...