പ്രധാന വാർത്തകൾ
ശക്തമായ മഴ: 5 ജില്ലകളിൽ നാളെ അവധികേരള എഞ്ചിനീയറിങ് പ്രവേശനം: ഓപ്ഷൻ തീയതി നീട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്: പ്രവേശനം 16,17 തീയതികളിൽKEAM 2025 റാങ്ക് ലിസ്റ്റ്: സ്റ്റേറ്റ്, സിബിഎസ്ഇ വിദ്യാർത്ഥികൾ കോടതിയിൽ നേർക്കുനേർഹയർസെക്കന്ററി അധ്യാപകരുടെ അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫർ: ജൂലൈ 17നകം പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യണംഅയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കോളർഷിപ്പ്: അപേക്ഷ 28വരെഫാർമസി, പാരാമെഡിക്കൽ കോഴ്സ് പ്രവേശനം: സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പാക്കണംകാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സംഘടനാ സമരങ്ങൾക്ക് നിരോധനംകീം റാങ്ക് പട്ടിക: ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി സ്റ്റേറ്റ് സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽഅവിടെ മന്ത്രിയുമില്ല.. ലിഫ്റ്റുമില്ല: മന്ത്രിയുടെ സ്നേഹ വിരുന്നിൽ അഫ്ഗാൻ കുരുന്നുകൾ

സാങ്കേതിക സര്‍വകലാശാല; സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 28 മുതല്‍ ക്ലാസ്സാരംഭിക്കും

Dec 9, 2020 at 2:39 pm

Follow us on

തിരുവനന്തപുരം: എന്‍ജിനിയറിങ് കോളേജുകളിലെ സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 28 മുതല്‍ ക്ലാസുകള്‍ ആരംഭിക്കണമെന്ന് .സാങ്കേതിക സര്‍വകലാശാല വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്രാക്ടിക്കല്‍, ഇന്റേണല്‍ അസസ്‌മെന്റ്, തിയറി എന്നിവക്ക് നേരിട്ടുള്ള ക്ലാസുകള്‍ അത്യാവശ്യമായതിനാലാണ് ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനമായത്. ബി.ടെക്. ഏഴാം സെമസ്റ്റര്‍, ബി.ആര്‍ക്. മൂന്നാം സെമസ്റ്റര്‍, എം.ടെക്., എം.ആര്‍ക്., എംപ്ലാന്‍ മൂന്നാം സെമസ്റ്റര്‍, എം.സി.എ., ഇന്റഗ്രേറ്റഡ് എം.സി.എ. അഞ്ചാം സെമസ്റ്റര്‍ തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കാണ് നേരിട്ടുള്ള ക്ലാസുകളുണ്ടാവുക. ജനുവരി ഒന്‍പത് വരെ അത് തുടരും. ഫെബ്രുവരി 15 മുതല്‍ പരീക്ഷ ആരംഭിക്കാനും മാര്‍ച്ച് ഒന്നുമുതല്‍ അടുത്ത സെമസ്റ്റര്‍ ആരംഭിക്കാനും സര്‍വകലാശാല നിര്‍ദ്ദേശിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

\"\"

Follow us on

Related News