തിരുവനന്തപുരം: എന്‍ജിനിയറിങ് കോളേജുകളിലെ സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ 28 മുതല്‍ ക്ലാസുകള്‍ ആരംഭിക്കണമെന്ന് .സാങ്കേതിക സര്‍വകലാശാല വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്രാക്ടിക്കല്‍, ഇന്റേണല്‍ അസസ്മെന്റ്, തിയറി എന്നിവക്ക് നേരിട്ടുള്ള ക്ലാസുകള്‍ അത്യാവശ്യമായതിനാലാണ് ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനമായത്. ബി.ടെക്. ഏഴാം സെമസ്റ്റര്‍, ബി.ആര്‍ക്. മൂന്നാം സെമസ്റ്റര്‍, എം.ടെക്., എം.ആര്‍ക്., എംപ്ലാന്‍ മൂന്നാം സെമസ്റ്റര്‍, എം.സി.എ., ഇന്റഗ്രേറ്റഡ് എം.സി.എ. അഞ്ചാം സെമസ്റ്റര്‍ തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കാണ് നേരിട്ടുള്ള ക്ലാസുകളുണ്ടാവുക. ജനുവരി ഒന്‍പത് വരെ അത് തുടരും. ഫെബ്രുവരി 15 മുതല്‍ പരീക്ഷ ആരംഭിക്കാനും മാര്‍ച്ച് ഒന്നുമുതല്‍ അടുത്ത സെമസ്റ്റര്‍ ആരംഭിക്കാനും സര്‍വകലാശാല നിര്‍ദ്ദേശിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...