കോട്ടയം : രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ./ബി.കോം (2019 അഡ്മിഷന്‍ റഗുലര്‍-പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ബി.എ. സംസ്‌കൃതം പ്രോഗ്രാമിന്റെ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ് ഇന്‍ സാന്‍സ്‌ക്രിറ്റ് ലാംഗ്വേജ് എന്ന പേപ്പറിന്റെ പരീക്ഷ ഡിസംബര്‍ 21ന് നടക്കും. ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 4.30 വരെയാണ് പരീക്ഷ.
സീറ്റൊഴിവ്
മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സസില്‍ എം.എസ് സി. എന്‍വയണ്‍മെന്റല്‍ സയന്‍സ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കോഴ്‌സില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. യോഗ്യരായവര്‍ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളുമായി ഡിസംബര്‍ 11നകം പഠനവകുപ്പില്‍ എത്തണം. വിശദവിവരത്തിന് 0481-2732120, 9447573027 എന്നീ നമ്പറുകളില്‍ ബന്ഢപ്പെടുക.
പരീക്ഷാ ഫലം
- 2020 മെയില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എസ് സി. ബയോസ്റ്റാറ്റിസ്റ്റിക്‌സ് (റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബര്‍ 22 വരെ സര്‍വകലാശാല വെബ്‌സൈറ്റിലെ സ്റ്റുഡന്റ്‌സ് പോര്‍ട്ടല്‍ എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
- 2019 സെപ്തംബറില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ ഫിഷറി ബയോളജി ആന്റ് അക്വാകള്‍ച്ചര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബര്‍ 22 വരെ അപേക്ഷിക്കാം.