പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

വനിതാ പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ ഡിസംബർ 4ന്

Dec 2, 2020 at 4:13 pm

Follow us on

തിരുവനന്തപുരം: സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷൻ ഡിസംബർ 4 ന് നടക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയവർ അസ്സൽ രേഖകളും മതിയായ ഫീസും സഹിതം ഹാജരാകണം.
രാവിലെ ഒൻപതിനും 9.30നും ഇടയിൽ ഭിന്നശേഷിക്കാർ, ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ, എസ്സ്.റ്റി, കുടുംബി, കുശവ വിഭാഗത്തിൽ ഉളളവർ ഹാജരാകണം. 9.30നും 10.30നും ഇടയിൽ ഒന്നു മുതൽ – 25,000 വരെ (സ്ട്രീം-1 & സ്ട്രീം-2) വരെ റാങ്കിലുളളവർ. 10.30നും 11.30നും ഇടയിൽ 25,001 മുതൽ – 35,000 വരെ റാങ്കിലുളളവർ ഹാജരാകണം. 11.30നും 12.30നും ഇടയിൽ 35,001 മുതൽ 50,000 വരെ റാങ്കിലുളളവരും 12.30നും 1.30നും ഇടയിൽ 50,001 മുതൽ അവസാന റാങ്ക് വരെയുളളവരും സ്ട്രീം ഒന്നിലേയും രണ്ടിലേയും അഡ്മിഷനായി ഹാജരാകണം.
എസ്.എസ്.എൽ.സി /റ്റി.എച്ച്.എൽ.സി / വി.എച്ച്.എൽ.സി / ജാതി, വരുമാനം അപേക്ഷയിൽ പറഞ്ഞിരിക്കുന്ന മറ്റു യോഗ്യതകൾക്കുളള സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം.
ഫീസ് എസ്.സി, എസ്.ടി, ഒരു ലക്ഷത്തിന് താഴെ വരുമാനമുളള എന്നിവർക്ക് 500 രൂപയാണ് ഫീസ്, മറ്റുളളവർക്ക് 3190 രൂപ. ഫീസ് ഡെബിറ്റ് കാർഡ് വഴി മാത്രമേ സ്വീകരിക്കൂ. പി.ടി.എ ഫണ്ടിലേക്കുളള തുകയായ 3000 രൂപ (ഇതിനു പുറമെ നൽകണം). എല്ലാ വിഭാഗത്തിനും പി.ടി.എ ഫണ്ട് ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് www.polyasdmission.org സന്ദർശിക്കുക.

\"\"
\"\"

Follow us on

Related News