പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

എം.ജി സര്‍വകലാശാല പ്രവേശനവും പരീക്ഷാ ഫലവും

Dec 2, 2020 at 7:35 pm

Follow us on

കോട്ടയം: എം.ജി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ ബിരുദ പ്രവേശനത്തിന് അവസാന അലോട്ട്‌മെന്റിന് ഡിസംബര്‍ 6ന് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. www.cap.mgu.ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ തെറ്റുവരുത്തിയതുമൂലം അലോട്ട്‌മെന്റിനു പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് അടയ്ക്കാതെ ഓപ്ഷന്‍ നല്‍കാം. ഫൈനല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്നവര്‍ പുതുതായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യണം.

ഇതിനായി നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് വെബ്‌സൈറ്റിലെ അക്കൗണ്ട് ക്രിയേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. പുതിയ ആപ്ലിക്കേഷന്‍ നമ്പര്‍ സൂക്ഷിച്ചുവയ്ക്കണം. നേരത്തേ നല്‍കിയ അപേക്ഷയിലെ തെറ്റുതിരുത്താനും പുതുതായി ഓപ്ഷന്‍ നല്‍കാനും കഴിയും. ഫൈനല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷന്‍ നല്‍കണം. ഓപ്ഷന്‍ നല്‍കിയശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക. അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയില്‍ നല്‍കേണ്ടതില്ല.

വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിവരം വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകളുടെ റാങ്ക് പട്ടിക സര്‍വകലാശാല തയാറാക്കും. റാങ്ക് പട്ടിക പ്രകാരം കോളജുകളില്‍ പ്രവേശനം നടത്തും. ബിരുദ പ്രോഗ്രാം പ്രവേശനം 15ന് അവസാനിക്കും.

ബി.പി.റ്റി. പരീക്ഷ ഫലം

2020 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷത്തെ ബി.പി.റ്റി. സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് (2018 അദാലത്ത്-2008 വരെയുള്ള അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബര്‍ 15 വരെ അപേക്ഷിക്കാം.

\"\"

Follow us on

Related News