കോട്ടയം : എംജി സര്‍വകലാശാലയില്‍ പിഎച്ച്.ഡി. പ്രവേശനത്തിനുള്ള പരീക്ഷ കോട്ടയം സി.എം.എസ് കോളജില്‍ വെച്ച് നവംബര്‍ 27, 28, 29 തീയതികളില്‍ നടക്കും. ഹാള്‍ടിക്കറ്റ് നവംബര്‍ 29 ന് രാവിലെ ഒന്‍പത് മണിക്ക് മുന്‍പായി സര്‍വകലാശാല ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. പരീക്ഷയെഴുതുന്നവര്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.
അറബിക്, മാത്തമാറ്റിക്‌സ്, ഫിലോസഫി, ഫിസിക്കല്‍ എജ്യൂക്കേഷന്‍, ഫിസിക്‌സ്, സൈക്കോളജി, സംസ്‌കൃതം, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ടൂറിസം സ്റ്റഡീസ്, സുവോളജി എന്നീ വിഷയങ്ങളിലെ പ്രവേശന പരീക്ഷ നവംബര്‍ 27ന് രാവിലെ 10 മുതല്‍ ഒന്നുവരെ നടക്കും.
ഇംഗ്ലീഷ്, എന്‍വയണ്‍മെന്റല്‍ സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഹിന്ദി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ലോ, മലയാളം, മാനേജ്‌മെന്റ് സ്റ്റഡീസ്, പൊളിറ്റിക്‌സ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്/പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളിലെ പ്രവേശന പരീക്ഷ നവംബര്‍ 28ന് രാവിലെ 10 മുതല്‍ ഒന്നുവരെ നടക്കും. ബയോസയന്‍സ്, ബോട്ടണി, കെമിസ്ട്രി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, എജ്യൂക്കേഷന്‍ എന്നീ വിഷയങ്ങളിലെ പ്രവേശന പരീക്ഷ നവംബര്‍ 29ന് രാവിലെ 10 മുതല്‍ ഒന്നു വരെ നടക്കും.
പരീക്ഷ തീയതി
രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. (2019 അഡ്മിഷന്‍ റഗുലര്‍/2015 അഡ്മിഷന്‍ മുതല്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ 17 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ നവംബര്‍ 30 വരെയും 525 രൂപ പിഴയോടെ ഡിസംബര്‍ ഒന്നുവരെയും 1050 രൂപ സൂപ്പര്‍ഫൈനോടെ ഡിസംബര്‍ രണ്ടുവരെയും അപേക്ഷിക്കാം.
പരീക്ഷഫലം
2019 ഓഗസ്റ്റില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബി.എസ് സി. മെഡിക്കല്‍ മൈക്രോബയോളജി (പുതിയ സ്‌കീം – 2015 അഡ്മിഷന്‍) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഡിസംബര്‍ ഒന്‍പതുവരെ അപേക്ഷിക്കാം.
സീറ്റൊഴിവ്
മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ബയോസയന്‍സസില്‍ എം.എസ്സി. ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്‌സ് പ്രോഗ്രാമുകളില്‍ എസ്.ടി. വിഭാഗത്തില്‍ ഓരോ സീറ്റൊഴിവുണ്ട്. യോഗ്യരായവര്‍ നവംബര്‍ 30ന് രാവിലെ 11 മണിക്ക് ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുമായി പഠനവകുപ്പിലെത്തണം.
സ്‌പോട്ട് അഡ്മിഷന്‍ ഇന്റര്‍വ്യൂ
എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സിലെ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, എം.എ. (പൊളിറ്റിക്‌സ് ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ്), എം.എ. പൊളിറ്റിക്‌സ് (പബ്ലിക് പോളിസി ആന്റ് ഗവേണന്‍സ്) ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള ഓരോ സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷനുള്ള ഇന്റര്‍വ്യൂ നവംബര്‍ 30ന് രാവിലെ 11ന് പഠനവകുപ്പ് ഓഫീസില്‍ നടക്കും. താല്പര്യമുള്ളവര്‍ അസല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.