തൃശൂര്‍: നവംബര്‍ 26ന് നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റി വെച്ച് ആരോഗ്യ സര്‍വകലാശാല. മാറ്റിവെക്കുന്ന പരീക്ഷകള്‍ ഡിസംബര്‍ 28 നകം നടത്തും. പുതുക്കിയ പരീക്ഷാതിയതികള്‍ പിന്നീട് അറിയിക്കും.
പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
നവംബര്‍ 30 ന് ആരംഭിക്കുന്ന ഫസ്റ്റ് പ്രൊഫഷനല്‍ എം.ബി.ബി.എസ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷയുടെയും നവംബര്‍ 27 ന് ആരംഭിക്കുന്ന അവസാന വര്‍ഷ ബി.എസ് സി എം.ആര്‍.ടി ഡിഗ്രി റെഗുലര്‍ /സപ്ലിമെന്ററി പ്രാക്ടിക്കലിന്റെയും പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.