ബംഗളുരു: ജെ.എന്‍.സി. എ.എസ്.ആര്‍ന്റെ കീഴിലുള്ള കോവിഡ് ഡയഗനോസ്റ്റിക് ട്രെയിനിങ് സെന്റര്‍ നടത്തുന്ന കോവിഡ്19 ലബോറട്ടറി ഡയഗനോസിസ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് ദിവസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. 60 ശതമാനം മാര്‍ക്കോടെ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ബാച്ചിലര്‍/മാസ്റ്റേഴ്സ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2020 ഏപ്രില്‍ ഒന്നിന് 40 കവിയരുത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്റര്‍വ്യൂ ഉണ്ടാകും. അപേക്ഷ നവംബര്‍ 30നകം labtraining@jncasr.ac.in എന്ന ഇമെയിലിലേക്ക് അയക്കണം. ഒപ്പം പ്രോഗ്രാമിലുള്ള താത്പര്യം വ്യക്തമാക്കുന്ന 100 വാക്കില്‍ കവിയാത്ത ഒരു കുറിപ്പും നല്‍കണം. അപേക്ഷയുടെ മാതൃക www.jncasr.ac.in എന്ന ലിങ്കില്‍ നിന്ന് ലഭിക്കും.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...