പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം നവംബർ 28 വരെ

Nov 21, 2020 at 8:29 pm

Follow us on


തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് /ഗവ അംഗീകൃത പ്രൈവറ്റ് ഫാഷൻ ഡിസൈനിങ് സ്‌കൂൾ എന്നിവ നടത്തുന്ന 2വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സിൽ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 28 വരെ നീട്ടി. അപേക്ഷാഫോമും വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസും www.sitttrkerala.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്ട്രേഷൻ ഫീസ് ആയി 25 രൂപ എന്നിവ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിൽ 28ന് വൈകിട്ട് നാലുമണിക്കുള്ളിൽ സമർപ്പിക്കണം. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. ഉയർന്ന പ്രായപരിധിയില്ല. അപേക്ഷാസമർപ്പണത്തിനും അഡ്മിഷൻ പ്രക്രിയയിലും കോവിഡ് ആരോഗ്യസുരക്ഷാമാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

\"\"

വസ്ത്ര നിർമ്മാണം, അലങ്കാരം, രൂപകല്പന, വിപണനം എന്നീ മേഖലകളിൽ ശാസ്ത്രീയമായ പരിശീലനം നൽകും. പരമ്പരാഗത വസ്ത്ര നിർമ്മാണ മേഖലകളിൽ വൈദഗ്ധ്യം നേടുന്നതിനോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിംഗിലും പ്രാവീണ്യം നേടാൻ അവസരം ലഭിക്കും. വസ്ത്ര നിർമ്മാണ മേഖലയിലെ പുതിയ മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തി 2017 ൽ കരിക്കുലം പരിഷ്‌ക്കരിച്ചിട്ടുണ്ട്. ആറാഴ്ച നീളുന്ന ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, വ്യക്തിത്വ മികവും ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർദ്ധിപ്പിക്കാനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും കോഴ്സിന്റെ സവിശേഷതയാണ്. ജോലിക്ക് പുറമേ ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കാനും വിദ്യാർത്ഥികൾക്ക് കോഴ്സ് സഹായമാകും.

\"\"

Follow us on

Related News