ന്യൂഡല്‍ഹി : ഡല്‍ഹി സര്‍വകലാശാല പി ജി പ്രവേശനം ആരംഭിച്ചു. 54 ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിലും പ്രവേശന പരീക്ഷാ ഫലവും അനുസരിച്ചാണ് നടക്കുക.. മുന്‍പ് വന്ന വിജ്ഞാപനം പ്രകാരം ഡിഗ്രി പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കുകള്‍ ഡാഷ്ബോര്‍ഡില്‍ അപ്ലോഡ് ചെയ്യണം. ഫലം ഇതുവരെ വരാത്തവരെ താല്‍ക്കാലികമായി പ്രവേശിപ്പിക്കും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സംഘടിപ്പിച്ച പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. വിദ്യാര്‍ത്ഥികള്‍ അപ്ലോഡ് ചെയ്യുന്ന മാര്‍ക്ക് കണക്കിലെടുത്ത് അഡ്മിഷന്‍ ലിസ്റ്റ്
പ്രസിദ്ധീകരിക്കും. ആദ്യ മെറിറ്റ് ലിസ്റ്റിന് കീഴിലുള്ള വിദ്യാർത്ഥികൾക്ക് du.ac.in എന്ന സൈറ്റ് വഴി ഇന്ന് മുതൽ നവംബർ 23 വരെ അപേക്ഷിക്കാം.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...