എം.ജി സർവകലാശാല: വിവിധ പരീക്ഷകളും പരീക്ഷാ ഫലങ്ങളും

Nov 12, 2020 at 7:46 pm

Follow us on

രണ്ടാം സെമസ്റ്റർ യു.ജി

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്കീം 2019 അഡ്മിഷൻ റഗുലർ 2018, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ് റീ അപ്പിയറൻസ്) യു.ജി. പരീക്ഷകൾ നവംബർ 25 മുതൽ ആരംഭിക്കും.

നാലാം സെമസ്റ്റർ യു.ജി

അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി (2013ന് മുമ്പുള്ള അഡ്മിഷൻ – മേഴ്സി ചാൻസ്) പരീക്ഷകൾ ഡിസംബർ 1 മുതൽ ആരംഭിക്കും.

ആറാം സെമസ്റ്റർ യു.ജി

അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി (2013ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷകൾ നവംബർ 30 മുതൽ ആരംഭിക്കും.

രണ്ടാം സെമസ്റ്റർ ബി.എ, ബി.കോം

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ /ബി.കോം. (2019 അഡ്മിഷൻ റഗുലർ-പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ നവംബർ 25 മുതൽ ആരംഭിക്കും.

ഒന്നാം സെമസ്റ്റർ എം.എസ്.സി. ബയോമെഡിക്കൽ

ഒന്നാം സെമസ്റ്റർ എം.എസ്.സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2016 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 27 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ 16 വരെയും, 525 രൂപ പിഴയോടെ 17 വരെയും 1050 രൂപ സൂപ്പർഫൈനോടെ 18 വരെയും അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ ബി.എ, ബി.കോം

അഞ്ചാം സെമസ്റ്റർ ബി.എ/ബി.കോം (സി.ബി.സി.എസ്.എസ്. 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്-പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷയുടെ പ്രോസ്, ഓതെന്റിക് സ്റ്റഡി ഓഫ് ഹിന്ദി പോയട്രി, ലിറ്റററി ക്രിട്ടിസിസം, ഫെമിനിസ്റ്റ് ലിറ്ററേച്ചർ ഇൻ ഹിന്ദി എന്നീ പേപ്പറുകളുടെ പരീക്ഷകൾ യഥാക്രമം നവംബർ 18, 20, 23, 25 തീയതികളിൽ നടത്തും.

ആറാം സെമസ്റ്റർ ബി.എ, ബി.കോം

ആറാം സെമസ്റ്റർ ബി.എ/ബി.കോം (സി.ബി.സി.എസ്.എസ് – 2017 ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്-പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷയുടെ കംപാരറ്റീവ് ലിറ്ററേച്ചർ, ഫിക്ഷൻ (നോവൽ ആന്റ് ഷോർട്ട് സ്റ്റോറീസ്), ഡ്രാമ ആന്റ് വൺ ആക്ട് പ്ലേയ്സ്, തിയററ്റിക്കൽ ആന്റ് അപ്ലൈഡ് ഗ്രാമർ, ചോയ്സ് ബേസ്ഡ് കോഴ്സ് ലിറിക്കൽ പോയട്രി ഓഫ് ഹിന്ദി വിത്ത് സ്പെഷൽ റഫറൻസ് ടു ഭ്രമർ ഗീത് ആന്റ് മധുശാല എന്നീ പേപ്പറുകളുടെ പരീക്ഷകൾ നവംബർ 30, ഡിസംബർ 2, 4 , 7 , 9 തീയതികളിൽ നടത്തും.

പരീക്ഷഫലങ്ങൾ

2020 ജനുവരിയിൽ നടന്ന ഒന്നാം വർഷ ബി.ഫാം സപ്ലിമെന്ററി (പുതിയ സ്കീം-2016 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ 25 വരെ അപേക്ഷിക്കാം.

2020 ഫെബ്രുവരിയിൽ നടന്ന ഒന്നാം വർഷ ബി.ഫാം സപ്ലിമെന്ററി (പഴയ സ്കീം – 2016ന് മുമ്പുള്ള അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 25 വരെ അപേക്ഷിക്കാം.

2019 ഓഗസ്റ്റിൽ നടന്ന 3,5 സെമസ്റ്റർ സി.ബി.സി.എസ്.എസ്, ബി.എസ് സി. മോഡൽ 1, 2, 3 (2013 വരെ അഡ്മിഷൻ) സപ്ലിമെന്ററി/മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2011 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 26 വരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം. 2011ന് മുമ്പുള്ള അഡ്മിഷൻ വിദ്യാർത്ഥികൾ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫീസടച്ച് നവംബർ 26 വരെ നേരിട്ട് അപേക്ഷിക്കണം.

വിശദമായ വിവരങ്ങൾക്കും പരീക്ഷാ ടൈംടേബിളുകൾക്കുമായി സർവകലാശാലാ വെബ്‌സൈറ്റ് സന്ദർശിക്കുക

\"\"
\"\"

Follow us on

Related News