കോട്ടയം: 2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. പ്ലാന്റ് ബയോടെക്നോളജി(റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 24 വരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ ലിങ്ക് വഴി അപേക്ഷിക്കാം.
2020 ജനുവരിയിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ.(പ്രൈവറ്റ്-സി.ബി.സി.എസ്.-2018 അഡ്മിഷൻ, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 24 വരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ ലിങ്ക് വഴി അപേക്ഷിക്കാം
2019 ഡിസംബറിൽ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. ഗാന്ധിയൻ സ്റ്റഡീസ്, എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ് (സി.എസ്.എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി(സി.എസ്.എസ്-റഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 23 വരെ അപേക്ഷിക്കാം. 2012 അഡ്മിഷൻ മുതലുള്ളവർ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ ലിങ്ക് വഴിയും 2012 അഡ്മിഷന് മുമ്പുള്ളവർ പരീക്ഷ കൺട്രോളർക്കും അപേക്ഷ നൽകണം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.